58 വയസ്സിനുള്ളിൽ ആദ്യമായി പുരികം ത്രെഡ് ചെയ്ത് മേക്കപ്പിട്ട് അമ്മ; അമ്മായിയമ്മക്ക് പേർളി നൽകിയ മേക്കോവറിനെ കുറിച്ച് ശ്രീനിഷ്..!!

30

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയും നടിയുമാണ് പേർളി. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് പേര്ളിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ നടക്കുന്നത്.

ഏഷ്യാനെറ്റിൽ നടന്ന ബിഗ് ബോസ്സിൽ മത്സരാർത്ഥികളായ പേർളിയും ശ്രീനിഷും പ്രണയത്തിൽ ആകുകയും തുടർന്ന് വിവാഹതർ ആകുകയും ആയിരുന്നു. മത്സരം ചൂടിൽ ഉള്ള വെറും നാടകം മാത്രമാണെന്ന് കരുതിയവർക്ക് മുന്നിൽ ആണ് ഇരുവരും വിവാഹിതർ ആകുന്നത്.

ക്രിസ്ത്യൻ ആയ പേർളിയുടെ ആചാര പ്രകാരവും അതുപോലെ തന്നെ ഹിന്ദുവായ ശ്രീനീഷിന്റെ ആചാര പ്രകാരവും ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. വിവാഹ ശേഷം ഉള്ള പേർളിയുടെ ആദ്യ ഓണമായിരുന്നു ഇത്. ശ്രീനിഷിന്റെ കുടുംബത്തിന് ഒപ്പം ആയിരിന്നു ഓണാഘോഷങ്ങൾ. ശ്രീനിഷിന്റെ സഹോദരിമാർക്കും കുടുംബത്തിന് ഒപ്പം ഉള്ള ഓണ ചിത്രങ്ങളും പേർളി നേരത്തെ പങ്കുവെച്ചിരുന്നു. സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി പേർളിയും മഞ്ഞ കുർത്ത അണിഞ്ഞു ശ്രീനിഷും ആരാധകർക്ക് മുന്നിൽ ലൈവിൽ എത്തിയിരുന്നു. ഇപ്പോഴത്തെ ശ്രീനിഷിന്റെ അമ്മക്ക് പേർളി നൽകിയ മേക്കോവർ ആണ് ശ്രീനിഷ് ഷെയർ ചെയ്തിരിക്കുന്നത്. ഒരു മണിക്കൂർ ആയി അമ്മയെയും ഭാര്യയേയും കാണാതെ ആയപ്പോൾ അന്വേഷിച്ച് റൂമിൽ പോയി നോക്കിയപ്പോൾ ആണ് ഈ സംഭവം കാണുന്നത് എന്നാണ് ശ്രീനിഷ് പറയുന്നത്.

ശ്രീനിഷ് പറയുന്നത് ഇങ്ങനെ,

അമ്മക്ക് പേർളി മേക്കോവർ നൽകിയിരിക്കുന്നു. പുതിയ രൂപം അമ്മ ഏറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു. 58 വർഷത്തിൽ ആദ്യമായി ആണ് അമ്മ മേക്കപ്പ് ചെയ്യുന്നത് പുരികം ത്രെഡ് ചെയ്യുന്നത്. ഇതൊക്കെ ചുരുളമ്മ കാരണമാണ്. അവൾ പ്രവചനങ്ങൾക്ക് അതീധം ആണ്. ഒരായിരം നന്ദി.

So my Amma and pearle were missing for an hour… And when i went into the room this is what i saw… She did a make…

Posted by Srinish Aravind on Friday, 13 September 2019

You might also like