പ്രതിഷേധക്കാരെ തള്ളിനീക്കി പോലീസ്; യുവതികൾ സന്നിധാനത്തേക്ക്..!!

27

ഇന്നലെ പ്രതിഷേധക്കാരെ കണ്ട് ഓടിയ തമിഴ് യുവതികൾ അല്ല ഇത്, കണ്ണൂർ, മലപ്പുറം സ്വദേശികളായ രണ്ട് യുവതികൾ ആണ് ഇന്ന് ദര്ശത്തിനായി എത്തിയിരിക്കുന്നത്. ഏകദേശം നടപ്പന്തലിന് അടുത്ത് എത്തിയിരിക്കുകയാണ് യുവതികൾ. യുവതികൾക്ക് വലിയ സംരക്ഷണം നൽകുന്നതിനായി ദ്രുതകർമ്മ സേന സന്നിധാനത്ത് വിന്യസിച്ചു.
വലിയ നടപ്പന്തലിലേക്കുള്ള പ്രവേശനം തടഞ്ഞ് അവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചു. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ മാറ്റി പൊലീസ് യുവതികളുമായി മുന്നോട്ട് പോകുകയാണ്.

ചരിത്രത്തിലേക്ക് നടന്ന് കയറാൻ യുവതികൾ, തങ്ങളെ തടയുന്നത് രാഷ്ട്രീയ അജണ്ട ഉള്ളവർ മാത്രം ആണെന്ന് യുവതികൾ, തിരക്കുള്ള അയ്യപ്പന്മാർ നിറഞ്ഞ ബസിൽ ആണ് തങ്ങൾ എത്തിയത് എന്നും തങ്ങളെ ആരും തടഞ്ഞില്ല എന്നും യുവതികൾ പറയുന്നു.

പെരിന്തൽമണ്ണ സ്വദേശി, ബിന്ദു കണ്ണൂർ സ്വദേശി കണ്കദുർഗ്ഗ എന്നിവരാണ് ശബരിമല ദര്ശനത്തിന് എത്തുന്നത്.

ബിന്ദു അഞ്ച് ദിവസത്തെ വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി എത്തിയിരിക്കുന്നത്, അതുപോലെ തന്നെ കനക ദുർഗ്ഗാ 10 ദിവസതെ വ്രതം എടുത്താണ് എത്തിയിരിക്കുന്നത്.