പിതാവിന്റെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നതിന് ഇടയിൽ തീപിടിച്ചു മകൾ മരിച്ചു..!!

32

വരാപ്പുഴ; ഒരുമാസം മുമ്പാണ് പിതാവിന്റെ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശീതളിന് (12) പൊള്ളൽ ഏറ്റത്. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് ഈ സംഭവം ഉണ്ടാകുന്നത്. അമ്മ റാണിക്ക് ഒപ്പം ആണ് ശീതൾ കല്ലറയിൽ മെഴുകുതിരി കത്തിക്കാൻ എത്തിയത്.

മുട്ടുകുത്തിയിരുന്നു പ്രാർത്ഥിക്കുന്നതിന് ഇടയിൽ കുട്ടിയുടെ ഷാളിൽ തീ പിടിക്കുക ആയിരുന്നു, തുടർന്ന് പെട്ടെന്ന് തീ ആളിക്കത്തുകയും ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്യുക ആയിരുന്നു.

പിന്നീട് കഴിഞ്ഞ ഒരു മാസമായി ചികിത്സയിൽ ആയിരുന്ന പെണ്കുട്ടി മരണമടയുക ആയിരുന്നു. വരാപ്പുഴ മുട്ടിക്കനം പരേതനായ അനിലിന്റെ മകൾ ആണ് ശീതൾ. കൂനമാവ് സെന്റ് ജോസഫ് സ്‌കൂളിൽ ആറാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്.

You might also like