കൊല്ലത്ത് ഭാര്യയെ തലക്ക് അടിച്ച് കൊല്ലാൻ കൊട്ടേഷൻ നൽകിയത് ഭർത്താവ്; സംഭവം ഇങ്ങനെ..!!

78

കൊല്ലം കടക്കലിൽ ഞായറാഴ്ച രാത്രി ഒമ്പരയോടെയാണ് രണ്ട് പേർ റംല ഭാഗത്തിന്റെ വീട് ആക്രമിക്കുകയും മക്കൾക്ക് നേരെ മുളക് പൊടി എറിഞ്ഞ ശേഷം റംലയെ കത്തികൊണ്ട് കുത്തിയതും, ഒഴിഞ്ഞു മാറിയ റംലയുടെ തല ഭിത്തിയിൽ ഇടിക്കുകയും തുടർന്ന് മരിക്കുകയും ആയിരുന്നു.

എന്നാൽ, കൊലപാതകത്തിന് ഉള്ള കാരണങ്ങൾ ആണ് ഇപ്പോൾ ചുരുൾ അഴിയുന്നത്, ഭർത്താവ് ആയ ഷാജഹാൻ ആണ് റംലയെ കൊല്ലാൻ 45000 രൂപക്ക് കൊട്ടേഷൻ നൽകിയത് എന്നാണ് പോലീസ് പിടിയിൽ ആയ അജി, നവാസ് എന്നിവർ പോലീസിനോട് പറഞ്ഞത്.

https://www.facebook.com/481923915649326/posts/549582902216760/?app=fbl

ഷാജഹാന്റെ സുഹൃത്ത് ഷംസീർ വഴിയാണ് കൊട്ടേഷൻ സംഘത്തിന് പണം നൽകിയത്. രാത്രി ഒമ്പതര മണിയോടെയാണ് കൊലപാതകം നടന്നത്. ഷാജഹാൻ ഏറെക്കാലമായി റംലയെ പിരിഞ്ഞു കഴിയുന്നു. വിവാഹം മോചനം ആവശ്യപ്പെട്ടു നിരവധി തവണ ഷാജഹാൻ റംലയെ സമീപിച്ചു എങ്കിലും വിസമ്മതിച്ചത് കൊണ്ടാണ് കൊല നടത്തിയത് എന്നാണ് ഷാജഹാൻ പറയുന്നത്.

റംല താമസിക്കുന്ന വീട്ടിലെ ഫോൺ കോൾ പരിശോധനയിൽ ആണ് പ്രതികൾ പിടിയിൽ ആയത്. റംല ബീഗം വീട്ടിൽ ഉണ്ടോ എന്ന് അറിയുന്നതിനായി പ്രതികൾ നിരവധി തവണ വീട്ടിലേക്ക് വിളിച്ചതായി തെളിഞ്ഞു. വീട്ടിൽ പബ്ലിങ് ജോലി വല്ലതും ഉണ്ടോ എന്നുള്ള ചോദ്യവുമായി ഫോൺ കോൾ വരുകയും ഇല്ല എന്നുള്ള മറുപടി റംല നൽകുകയും ചെയ്തതിന് തൊട്ട് പിന്നാലെ ആണ് കൊലപാതകം നടന്നത്.

റംല വീട്ടിൽ ഉണ്ടോ എന്ന് ഉറപ്പിക്കാൻ ആയിരുന്നു ഈ ഫോൺ കോളുകൾ, പിടിയിൽ ആയ പ്രതികൾ ഷാജഹാന്റെ ആവശ്യപ്രകാരം ആണ് കൊല നടത്തിയത് എന്ന് വെളിപ്പെടുത്തി.