കാവ്യ മാധവനും കുഞ്ഞും; സോഷ്യൽ മീഡിയയിൽ ട്രെന്റ് ആയി കാവ്യ വീണ്ടും..!!

176

മലയാളികളുടെ ഇഷ്ട നായികമാരുടെ നിരയിൽ മുൻ നിരയിൽ തന്നെയായിരുന്നു കാവ്യ മാധവന്റെ സ്ഥാനം. ദിലീപിന് ഒപ്പമുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിനോട് വിടപറഞ്ഞ കാവ്യ ഇപ്പോൾ മികച്ച കുടുംബിനിയായി ജീവിതം തുടരുകയാണ്.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കാവ്യ അവസാനം അഭിനയിച്ച ചിത്രം ദിലീപ് നായകനായി എത്തിയ പിന്നെയും ആയിരുന്നു.

ദിലീപ് കാവ്യ മാധവൻ താര ജോഡികൾ എന്നും ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യം ആയിരുന്നു, വിവാദങ്ങളും വിമർശനങ്ങൾക്കും മറുപടിയായി 2017 നവംബർ 25ന് ഇരുവരും വിവാഹിതരും ആയി.

തുടർന്ന്, ഇരുവർക്കും ഒരു കുഞ്ഞും പിറന്നു. വിജയദശമി ദിനത്തിൽ പിറന്ന കുട്ടിക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്. കുട്ടിയും ഒന്നിച്ചുള്ള കാവ്യയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുന്നത്.