വടകരയിൽ വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍..!!

45

കണ്ണൂർ: കുറ്റകൃത്യങ്ങൾ ദിനംപ്രതി കൂടി വരുകയാണ് കേരളത്തിൽ, വിവാഹം വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോസ്കോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്ത് വഴിയാണ് വടകര ഐസ് റോഡ് അങ്ങേപീടികയിൽ മുഹമ്മദ് അഫ്രീദ്(19) പെണ്കുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹ വാഗ്ദാനം നൽകുകയും ആയിരുന്നു. വിവാഹം കഴിക്കാം എന്നുള്ള വാഗ്‌ദാനം നൽകി പെണ്കുട്ടിയെ കൂട്ടികൊണ്ട് പോയി, വീട്ടിലും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിന് അടുത്ത് വെച്ച് കാറിലും പീഡിപ്പിക്കുക ആയിരുന്നു.

പെണ്കുട്ടിയുടെ പരാതിയിൽ ആണ് അഫ്രീദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോസ്കോ കേസ് ചുമത്തിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് കോഴിക്കോട് കോടതി റിമാന്റ് ചെയ്തു. എസ് ഐ ഷാന്റെ നേതൃത്വത്തിൽ ആണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.