ആ സർപ്രൈസ് പിന്നെയും ബാക്കി, ലൂസിഫറിൽ പ്രിത്വിരാജ് ഉണ്ട്; ആരാധകർ കാത്തിരിക്കുന്നത് മാത്രം എത്തിയില്ല..!!

61

മോഹൻലാൽ നായകനായി എത്തുന്ന ലുസിഫറിന്റെ കാരക്ടർ പോസ്റ്ററുകൾ നിരനിരയായി 26 എണ്ണം എത്തിയപ്പോഴും ആരാധകർ കാത്തിരുന്നു, പൃഥ്വിരാജ് എത്തിയില്ലല്ലോ എന്ന്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാലും സംഘവും അബുദാബിയിൽ എത്തിയപ്പോൾ ആരാധകർക്കായി ഒരു സർപ്രൈസ് ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത് അത് തന്നെ ആയിരുന്നു.

ചിത്രം റിലീസ് ചെയ്യാൻ 2 ദിവസങ്ങൾ ബാക്കി നിൽക്കെ, നവാഗത സംവിധായകനായി പൃഥ്വിരാജ് എത്തുമ്പോഴും ചിത്രത്തിൽ ഒരു കിടിലം വേഷത്തിൽ പൃഥ്വിരാജ് ഉണ്ടെന്നുള്ളത് ആരാധകർ ഇപ്പോൾ ആഘോഷിക്കുകയാണ്.

എന്നാൽ ഇനിയും ഒരു വമ്പൻ സർപ്രൈസ് ആരാധകർക്കായി പ്രിത്വിരാജ്ഉം സംഘവും ഒളിപ്പിച്ചു വെച്ചു എന്നു തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

ചിത്രത്തിന്റെ ടാഗ് ലൈൻ, Blood Brotherhood Betrayal എന്നാണ്. ബ്രോതർഹുഡ് ആരാണെന്നുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. പ്രിത്വിരാജിന്റെ കഥാപാത്രം സഹോദരൻ ആയിരിക്കും എന്നുള്ള കാത്തിരിപ്പിന് വിരാമം ആയിരിക്കെ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ചർച്ച ആകുന്നത് ആ സഹോദര കഥാപാത്രം ആരായിരിക്കും എന്നുള്ളത് തന്നെയാണ്.

#Lucifer Character Poster #27 ?Prithviraj Sukumaranas#ZayedMasood

Posted by The Complete Actor on Monday, 25 March 2019

You might also like