ഞങ്ങൾ പ്രണയത്തിൽ ആയിട്ട് 2 വർഷം, അവൾക്ക് 13 അല്ല, 18 വയസ്സുണ്ട്; ഓച്ചിറയിൽ പെണ്കുട്ടിയുമായി മുങ്ങിയ റോഷൻ മാധ്യമങ്ങൾക്ക് മുന്നിൽ..!!

52

കുറച്ചു ദിവസങ്ങൾ ആയി കൊല്ലത്ത് നിന്നും വലിയ വാർത്തയായി എത്തിയ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയാൽ കേസിൽ പ്രതിയെയും പെണ്കുട്ടിയെയും കേരള പൊലീസ് മുംബൈയിൽ നിന്ന് പിടികൂടി.

എന്നാൽ, റോഷന്റെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വലിയ ട്വിസ്റ്റ് നൽകി ഇരിക്കുന്നത്. വീട്ടുകാർ തങ്ങളുടെ പ്രണയത്തിന് തടസ്സമായത്‌ കൊണ്ട് ഒളിച്ചോടിയത് എന്നാണ് പെണ്കുട്ടിയും റോഷനും പറയുന്നത്.

ഞങ്ങൾ ഇരുവരും കഴിഞ്ഞ രണ്ട് വർഷങ്ങൾ ആയി പ്രണയത്തിൽ ആണെന്നും പെണ്കുട്ടിക്ക് രാജസ്ഥാനിൽ മറ്റൊരു വിവാഹലോചന വീട്ടുകാർ നടത്തിയത് മൂലമാണ് തങ്ങൾ ഒളിച്ചോടിയത് എന്നുമാണ് റോഷനും പേൻകുട്ടിയും മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയത്.

തനിക്ക് 13 അല്ല, വയസ്സ് 18 ആയി എന്നും പെണ്കുട്ടി വെളിപ്പെടുത്തി, എന്നാൽ അതിന് തക്കതായ രേഖകൾ ഒന്നും തന്നെ കാണിച്ചില്ല എന്നും റിപോർട്ട് ചെയ്യുന്നു.

നാട്ടിൽ ഇപ്പോൾ പ്രചരിക്കുന്ന കഥകൾ മുഴുവൻ സത്യം ഇല്ലാത്തത് ആണ് എന്നും തങ്ങൾ ആദ്യം പോയത് മംഗലാപുരതേക്ക് ആണ് എന്നും കഴിഞ്ഞ നാല് ദിവസമായി തങ്ങൾ ഇരുവരും മുംബൈയിൽ ഉണ്ട് എന്നും ഇവിടെ പരിചയക്കാർ ആരും ഇല്ല എന്നുമാണ് വെളിപ്പെടുത്തൽ.