ഇതിൽ രാഷ്ട്രീയമില്ല, ഞങ്ങൾ ഒരു കുടുംബം; മോഹൻലാലിന്റെ വീട് സന്ദർശനം നടത്തി സുരേഷ് ഗോപി..!!

30

മലയാള സിനിമയിൽ ഏറെ വർഷങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നവർ ആണ് മോഹൻലാലും സുരേഷ് ഗോപിയും. മോഹൻലാൽ സിനിമയിൽ ഇപ്പോൾ വലിയ വിജയങ്ങൾ നേടി മുന്നേറുമ്പോൾ ഇടക്കാലം കൊണ്ട് സിനിമയിൽ നിന്നും ഇടവേള എടുത്ത് രാഷ്ട്രീയത്തിലേക്ക് മാറിയിരിക്കുന്നു മലയാളികളുടെ പ്രിയ നടൻ സുരേഷ് ഗോപി.

ബിജെപി എംപികൂടിയായ സുരേഷ് ഗോപി ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. നാളെ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ, തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥി ആയി മത്സരിക്കുന്നത് സുരേഷ് ഗോപിയാണ്.

ഇന്ന് മോഹൻലാലിന്റെ എറണാകുളതുള്ള വീട്ടിൽ സന്ദർശനത്തിന് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. എന്നാൽ തങ്ങൾ ഒരു കുടുംബം ആണെന്നും ഇതിൽ രാഷ്ട്രീയമായ ഒന്നും ഇല്ല എന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വ്യക്തമാക്കിയത്.

ഇതിൽ രാഷ്ട്രീയമായി ഒന്നും ഇല്ല, ലാലിന്റെ വീട് എന്റെ വീട് പോലെയാണ് സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ.

എന്നാൽ, സുരേഷ് ഗോപിക്ക് വിജയാശംസകൾ നേരാൻ മോഹൻലാൽ മറന്നില്ല.

വീഡിയോ കാണാം,

https://www.facebook.com/ActorSureshGopi/videos/277494989797850/

You might also like