കല്ലട ബസ് ജീവനക്കാരുടെ തൊന്ന്യവാസം ചോദ്യം ചെയ്ത യാത്രക്കാരെ തല്ലി അവശരാക്കി ഇറക്കി വിട്ടു; മൂന്ന് പേർക്ക് എതിരെ കേസ്..!!

31

കൊച്ചി; ഇന്നലെയാണ് കൊച്ചിയിൽ ബസ് യാത്രക്കാരായ യുവാക്കൾക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. സുരേഷ് കല്ലട ബസ് ജീവനക്കാർ ആണ് യാത്രക്കാരെ മർദിച്ചത്.

ഇന്നലെ രാത്രി ആലപ്പുഴ ഹരിപ്പാട് പിന്നിട്ട ബസ് വഴിയിൽ കേടായി ഏറെ നേരം കിടന്നു, ഒരു മണിക്കൂർ കഴിഞ്ഞിട്ടും വാഹനം ശെരിക്കാൻ വേണ്ട നടപടികൾ ബസ് ജീവനക്കാർ തയ്യാറായില്ല. തുടർന്ന് ഇത് ചോദ്യം ചെയ്ത യുവാക്കളെ ബസ് കൊച്ചിയിൽ എത്തിയപ്പോൾ കൂടുതൽ ജീവനക്കാർ ബസിൽ കയറി തല്ലുക ആയിരുന്നു.

തല്ലിയ സംഭവം അടക്കം ബസിൽ യാത്രക്കാരൻ ആയിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യുവാവ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തതോടെയാണ് പുറം ലോകം അറിഞ്ഞത്.

യാത്രക്കാരെ മർദിക്കുന്നത് നേരിൽ കണ്ട അജയ് ഘോഷ് എന്ന യുവാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെടുന്ന ബസിൽ ആണ് അക്രമം നടന്നത്.

ജീവനക്കാരുടെ ക്രൂര മർദനത്തിൽ പരിക്കേറ്റ രണ്ട് പേർ ഈറോഡിൽ വിദ്യാർഥികൾ ആണ്, ഇരുവരും തിരുവനന്തപുരത്ത് ഉള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും തിരിച്ചു പോകുന്ന വഴിയാണ്, ഒരാൾ പാലക്കാട് സ്വദേശിയും മറ്റൊരാൾ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും ആണ്.

ഇവരെ കൂടാതെ തൃശ്ശൂർ സ്വദേശിയായ അജയ് ഘോഷ് എന്ന യുവാവും ഉണ്ടായിരുന്നു, ഇയാൾ നൽകിയ പരാതിയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ആണ് കേസ് എടുത്തിരിക്കുന്നത്.

https://www.facebook.com/816295221863761/posts/1230739043752708?sfns=mo

You might also like