മോഹൻലാൽ സിനിമ സംവിധാനം ചെയ്യാൻ പോകുന്നു; സിനിമയുടെ പേരും വിവരങ്ങൾ പ്രഖ്യാപിച്ച് മോഹൻലാൽ…!!

169

മോഹൻലാൽ ആരാധകർക്ക് ഇത് സന്തോഷത്തിന്റെ നാളുകൾ ആണ്, മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ 150 കോടി ക്ലബ്ബിൽ കയറിയ സന്തോഷം പങ്കുവെക്കുന്നതിന് ഒപ്പം മോഹൻലാൽ, തന്റെ 40 വർഷത്തെ സിനിമ ജീവിതത്തിൽ നായകനായും പ്രതിനായകനായും ഗായകൻ ആയും നിർമാതാവ് ആയിയും എത്തി എങ്കിൽ മോഹൻലാൽ ഇതാ ഒരു ചിത്രം സംവിധാനം ചെയ്യുന്നു.

മോഹൻലാൽ തന്റെ ബ്ലോഗിൽ കൂടി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ,

നാല് പതിറ്റാണ്ട് നീണ്ട അഭിനയ യാത്രയിൽ ഇതാ ഒരു ഷാർപ്പ് ടെണിന് അപ്പുറം ജീവിതം അത്ഭുതകാരമായ ഒരു സാധ്യത എന്റെ മുന്നിൽ വെക്കുന്നു, അതേ, ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു, പ്രിയപ്പെട്ടവരെ ഇത്രയും കാലം ക്യാമറക്ക് മുന്നിൽ നിന്നും പകർന്നാടിയ ഞാൻ, കാമറക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈണ്ടറിലൂടെ കണ്ണിറുക്കി നോക്കാൻ പോകുന്നു, ‘ബറോസ്സ്’ എന്നാണ് ഞാൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ പേര്, ഇത് ഒരു 3D സിനിമയാണ്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ സിനിമ ആസ്വദിക്കാം, കഥയുടെ മാന്ത്രിക പരവധാനിയിൽ ഏറി യാത്ര ചെയ്യാം, അത്ഭുത ദൃശ്യങ്ങൾ നുകരാം, അറബിക്കഥകൾ വിസ്മയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസ്സിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണം എന്നാണ് എന്റെ സ്വപ്നം മോഹൻലാൽ പറയുന്നു.