വോട്ട് ചോദിക്കാൻ വീട്ടിലെത്തിയ സ്ഥാനാർത്ഥി ചോദിച്ചത് ചോറ്; അമ്പരന്ന് കൂടെയുള്ളവരും വീട്ടുകാരും..!!

85

ബിജെപിയുടെ ഏറ്റവും ജന ശ്രദ്ധയുള്ള സ്ഥാനാർത്ഥി ആരാണെന്ന് ചോദിച്ചാൽ നമുക്ക് നിസംശയം പറയാൻ ഒരു പേരെ ഉള്ളൂ, മലയാളത്തിന്റെ ആക്ഷൻ കിങ് കൂടിയായ സുരേഷ് ഗോപി, ആദ്യം തിരുവനന്തപുരം, ആലപ്പുഴ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ആകും എന്ന് കരുതി ഇരുന്നു എങ്കിലും അവസാനം ഞറുക്ക് വീണത് തൃശൂർ സ്ഥാനാർഥി ആകാൻ.

പ്രചാരണ ഭാഗമായി തിങ്കളാഴ്ച ഉച്ചക്ക് ഒരു വീട്ടിൽ എത്തിയപ്പോൾ ആണ് സുരേഷ് ഗോപിയുടെ ചോദ്യം കേട്ട് കൂടെ ഉള്ളവരും വീട്ടുകാരും ഒരുപോലെ അമ്പരന്നത്. എനിക്ക് കുറച്ചു ചോറ് തരുമോ എന്നായിരുന്നു സുരേഷ് ഗോപി ചോദിച്ചത്.

പ്രചാരണ ഭാഗമായി എത്തിയ സുരേഷ് ഗോപി, പീടികപ്പറമ്പു അയ്യപ്പൻകാവിൽ തയ്യിൽ വീട്ടിലേക്ക് ഉച്ചക്ക് ഒന്നേകാലോടെ എത്തി ആഹാരം തരാമോ എന്ന് ചോദിച്ചത്. ആദ്യം ഒന്ന് അമ്പരന്ന് എങ്കിൽ കൂടിയും കറികൾ കുറവാണ് എന്നായിരുന്നു സുരേഷ് ഗോപിയോട് വീട്ടുകാർ മറുപടി നൽകിയത്. അത് ഒന്നും കുഴപ്പം ഇല്ല എന്ന് സുരേഷ് ഗോപിയും.

മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേര്‍ത്ത് ഊണ് സ്ഥാനാര്‍ത്ഥി ആസ്വദിച്ച് കഴിച്ചു. ഊണുകഴിഞ്ഞെങ്കിലും തീയലിന്റെ രുചി നാവില്‍നിന്നു പോകുന്നില്ലെന്ന് സുരേഷ്‌ഗോപി വീട്ടുക്കാരോട്‌ പറഞ്ഞു.

വീട്ടുകാര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടി എടുത്തശേഷം ഇറങ്ങാനൊരുമ്പോള്‍ സ്ഥാനാര്‍ഥിയുടെ വാക്കുകള്‍ ഇങ്ങനെ: ‘മറക്കില്ല ഈ വീടും ഇന്നത്തെ ഊണും. വോട്ടുചെയ്യുമല്ലോ എനിക്ക്’.