കെ എം മാണി അന്തരിച്ചു; കേരള രാഷ്ട്രീയത്തിലെ അതികായന് ആദരാഞ്ജലികൾ..!!

25

അങ്ങനെ മാണി യുഗം ഇനി ഓർമകളിൽ മാത്രം, മുൻ മന്ത്രിയും കേരള കോണ്ഗ്രസ് ചെയർമാനുമായ കെ എം മണി അന്തരിച്ചു. ശ്വാസകോശ അസുഖങ്ങളുമായി കൊച്ചിയിൽ സ്വകര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മാണി ഇന്ന് വൈകിട്ട് 5 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി. കേരളത്തിൽ എതിരാളികൾ ഇല്ലാത്ത രാഷ്ട്രീയ സിംഹങ്ങളിൽ ഒരാൾ ആണ് കെ എം മാണി.