സഹ തടവുകാർ ഇടിക്കും എന്നുള്ള ഭയം; വേറെ ജയിലിലേക്ക് മാറ്റണം എന്ന് അരുൺ ആനന്ദ്..!!

41

തൊടുപുഴയിൽ ഏഴ് വയസുള്ള കുട്ടിയെ തല്ലി ചതച്ച് കൊലപാതകം നടത്തിയ കേസിലെ പ്രതി അരുൺ ആനന്ദിന് സഹ തടവുമാർ മർദ്ദിക്കും എന്നുള്ള ഭയം മൂലം മറ്റൊരു ജയിലേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചു. ജയിൽ അധികൃതരോടാണ് അരുൺ തന്റെ ആവശ്യം വ്യക്തമാക്കിയത്.

മരിച്ച കുട്ടിയുടെ അമ്മയുടെ സുഹൃത്ത് ആയ അരുണിന്റെ ക്രൂരമായ മർദനം മൂലമാണ് കുട്ടിമരിച്ചത്. അതേ സമയം ഇളയ കുട്ടിയെ ലൈംഗീക വൈകൃതങ്ങൾക്ക് ഇരയാക്കിയ വിഷയം ചോദ്യം ചെയ്യുന്നതിനായി അരുണിനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ പോലീസ് ഹർജി നൽകി.

തൊടുപുഴ മുട്ടം ജയിലിൽ ആണ് അരുൺ ഇപ്പോൾ റിമാന്റിൽ ഉള്ളത്. അമ്മയും കുഞ്ഞുങ്ങളെയും പരസ്യമായി പലയിടത്തും വെച്ച് അരുൺ തല്ലിയതായി നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. നിലവിൽ കേസിലെ പരാതിക്കാരിയാണ് കുട്ടികളുടെ അമ്മ. എന്നാൽ, കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സ വൈകിപ്പിക്കാൻ അമ്മക്കും പങ്കുണ്ടായിരുന്നതായി ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇത് കണക്കിൽ എടുത്ത് അമ്മക്ക് എതിരെയും കേസ് എടുക്കാൻ പോലീസ് തയ്യാറെടുക്കുന്നുണ്ട്.