ശബരിമലയിൽ ദർശനം നടത്തിയത് പത്തോളം യുവതികൾ; വിശദീകരണം ഇങ്ങനെ..!!

43

ഈ മാസം രണ്ടാം തീയതിയാണ് 2 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത്, എന്നാൽ ഇവർ മാത്രമല്ല ദർശനം നടത്തിയത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ, ഒന്നാം തീയതി നടന്ന വനിതാ മതിലിനു ശേഷമാണ് യുവതികൾ ദർശനം നടത്തിയത് ഔദ്യോഗികമായി കേരള സർക്കാർ അടക്കം പ്രഖ്യാപിച്ചത്.

എന്നാൽ വനിതാ മതിലും മുമ്പും പിമ്പുമായി പത്തോളം യുവതികൾ ദർശനം നടത്തി എന്നാണ് അനുദ്യോഗിക വിവരങ്ങൾ. അടുത്ത ദിവസങ്ങളിൽ ആയി പത്തോളം യുവതികൾ ദർശനം നടത്തിയതായി പോലീസിന്റെ ഉന്നതങ്ങളിൽ നിന്നുള്ള വിവരം.

കഴിഞ്ഞ ദിവസം ശ്രീലങ്കൻ യുവതി ശശികല ദർശനം നടത്തിയ വീഡിയോ പ്രമുഖ ചാനൽ പരസ്യപ്പെടുത്തിയിരുന്നു, വിദേശത്ത് നിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട, 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തിയതായാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

ബിന്ദുവും കനക ദുർഗ്ഗയും ദർശനം നടത്തിയതിന് മുമ്പും പിമ്പുമായി ശ്രീലങ്കൻ യുവതിയും അതുപോലെ മലേഷ്യയിൽ നിന്നുള്ള 25 സംഘം അടങ്ങുന്ന ടീമിൽ നിന്നും യുവതികൾ അടക്കം മല ചവിട്ടി എന്നാണ് അറിയുന്നത്, കഴിഞ്ഞ ദിവസം ആറ്റിങ്കൽ നടത്തിയ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ ഹർത്താൽ അനുകൂലികളെ പരിഹസിക്കുകയും ശശികല കയറി വിവരം സ്ഥിരീകരിക്കുകയും ചെയ്തു.