വിമാനത്താവളത്തിൽ പുറത്തിറങ്ങാൻ പോലും കഴിയാതെ ഏഴ് മണിക്കൂർ; ശബരിമല കാണാതെ മടങ്ങില്ല എന്നു തൃപ്തി ദേശായി..!!

23

സുപ്രീംകോടതി കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ദർശനത്തിന് എത്തിയ തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴു മണിക്കൂർ പുറത്ത് ഇറങ്ങാൻ പോലും കഴിതെ ഇരിക്കുകയാണ്. തൃപ്തി അടക്കം ആറുപേർ ആണ് ദർശനത്തിനായി ഇന്ന് രാവിലെ 4.45 ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ എത്തിയത്.

പ്രതിഷേധക്കാരും തൃപ്തിയും നിലപാടുകൾ മാറ്റാതെ നിൽക്കുമ്പോൾ സർക്കാരും പോലീസും ആണ് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്, തൃപ്തിക്ക് പോകാൻ ആയി കൊച്ചിയിൽ ഉള്ള ടാക്സികൾ തയ്യാറാവാത്തത് ആണ് പൊലീസിന് മറ്റൊരു തലവേദന ആകുന്നത്. ഇതിന് മുന്നേ, പോലിസ് വേഷത്തിൽ രഹ്ന ഫാത്തിമയെ എത്തിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു ആ സാഹചര്യത്തിൽ ആചാര ലംഘനം നടത്തി, സുപ്രീംകോടതി വിധി നടപ്പാക്കാൻ വേണ്ടി മാത്രം ശബരിമലയിലേക്ക് പോകാൻ ഇരിക്കുന്ന തൃപ്തിയെ പോലീസ് വാഹനത്തിൽ കൊച്ചിയിൽ നിന്നും കൊണ്ടുപോകാൻ ശ്രമിച്ചാൽ അത് മറ്റൊരു വലിയ വിവാദങ്ങൾക്ക് വഴി വെക്കും എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

വളരെ ആലോചിച്ചും സംയമനതോടെയുമാണ് പോലീസ് ഇക്കാര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്, അതേ സമയം ഇപ്പോൾ വലിയ ജനസാഗരം തന്നെയാണ് കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അതിൽ പ്രായമായ വീട്ടമ്മമാർ വരെ ഉള്ളതും പൊലീസിന് തലവേദന ആകുന്നുണ്ട്.