രഹ്ന ഫാത്തിമക്ക് ജാമ്യമില്ല; അറസ്റ്റ് ഉടൻ ഉണ്ടായേക്കും..!!

33

രഹ്ന ഫാത്തിമ ഹൈക്കോടതിക്ക് നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി, മത വികാരം വ്രണപ്പെടുത്തി എന്ന കാരണത്താൽ ജാമ്യമില്ലാ കേസിൽ ആണ് പോലീസ് കേസ് എടുത്തിയരിക്കുന്നത്, അയ്യപ്പ ഭക്തയല്ലാത്ത രഹ്ന എന്തിനാണ് ശബരിമല ദർശനത്തിന് പോയത് എന്നും ഹൈക്കോടതി ചോദിച്ചു. സോഷ്യൽ മീഡിയയിൽ അടക്കം അയ്യപ്പനെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റുകൾ ഇട്ടത്തിന് പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോൾ താൻ അയ്യപ്പ വിശ്വാസി ആയത് കൊണ്ടാണ് ശബരിമല ദർശനത്തിന് എത്തിയത് എന്നായിരുന്നു രഹ്ന കോടതിയിൽ വാദിച്ചത്.

അതുപോലെ തന്നെ, രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ ഈ വിഷയത്തിന്റെ പേരിൽ രണ്ട് വട്ടം സ്‌ഥലം മാറ്റുകയും ചെയ്തിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ രഹനയുടെ അറസ്റ് ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ട്.