ഓട്ടോ, ടാക്സി നിരക്ക് വർദ്ധിച്ചു; ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ..!!

41

പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു ടാക്സി തൊഴിലാളികൾ, മന്ത്രി ശശിന്ദ്രനുമായി നടത്തിയ ചർച്ചയിൽ നിന്നും വർദ്ധനവിന് അനുകൂല നിലപാട് ഉണ്ടായത് മൂലമാണ് നവംബർ 18 മുതൽ നടത്താൻ ഇരുന്ന പണിമുടക്ക് പിൻവലിച്ചത്.

ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയാണ്. ഇത് 30 ആക്കി വര്‍ധിപ്പിക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ കമ്മീഷന്റെ ശുപാര്‍ശ. ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ ശുപാര്‍ശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. ഡിസംബർ 1മുതൽ ആണ് വർധിച്ച നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.