തൃപ്തിക്കൊപ്പം ദർശനത്തിന് എത്തിയവരിൽ ക്രിമിനൽ കേസ് പ്രതിയും; പ്രതിഷേധം ആർത്തിരമ്പുന്നു..!!

33

സുപ്രീംകോടതി കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ദർശനത്തിന് എത്തിയ തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തൃപ്തി അടക്കം ആറുപേർ ആണ് ദർശനത്തിനായി ഇന്ന് രാവിലെ 4.45 ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ എത്തിയത്.

ഇവരിൽ ഒരാൾ ക്രിമിനൽ കേസ് പ്രതിയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ, ബ്ലാക്ക് മയ്യിലിങ് കേസിലെ പ്രതിയായ ഇവർക്ക് കോടതി ജാമ്യവും നിഷേധിച്ചിട്ടുണ്ട്, അതേ സമയം ശക്തമായ പ്രതിഷേധം കാരണം വിമാനത്താവളത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റി എന്നും ഉടൻ ഈ വിഷയത്തിൽ പരിഹാരം കാണാണം എന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

പ്രതിഷേധക്കാരും തൃപ്തിയും നിലപാടുകൾ മാറ്റാതെ നിൽക്കുമ്പോൾ സർക്കാരും പോലീസും ആണ് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്, തൃപ്തിക്ക് പോകാൻ ആയി കൊച്ചിയിൽ ഉള്ള ടാക്സികൾ തയ്യാറാവാത്തത് ആണ് പൊലീസിന് മറ്റൊരു തലവേദന ആകുന്നത്. ഇതിന് മുന്നേ, പോലിസ് വേഷത്തിൽ രഹ്ന ഫാത്തിമയെ എത്തിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു ആ സാഹചര്യത്തിൽ ആചാര ലംഘനം നടത്തി, സുപ്രീംകോടതി വിധി നടപ്പാക്കാൻ വേണ്ടി മാത്രം ശബരിമലയിലേക്ക് പോകാൻ ഇരിക്കുന്ന തൃപ്തിയെ പോലീസ് വാഹനത്തിൽ കൊച്ചിയിൽ നിന്നും കൊണ്ടുപോകാൻ ശ്രമിച്ചാൽ അത് മറ്റൊരു വലിയ വിവാദങ്ങൾക്ക് വഴി വെക്കും എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.

വളരെ ആലോചിച്ചും സംയമനതോടെയുമാണ് പോലീസ് ഇക്കാര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്, അതേ സമയം ഇപ്പോൾ വലിയ ജനസാഗരം തന്നെയാണ് കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അതിൽ പ്രായമായ വീട്ടമ്മമാർ വരെ ഉള്ളതും പൊലീസിന് തലവേദന ആകുന്നുണ്ട്.

You might also like