സ്ത്രീകൾ എത്തിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്നത് സ്ത്രീകളെ അന്തസിനെ ചോദ്യം ചെയ്യുന്നത്; കേരള സർക്കാർ സുപ്രീംകോടതിയിൽ..!!

40

ശബരിമല വിഷയത്തിൽ കേരള സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി, യുവതികളുടെ പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഒരു തരത്തിലും ബാധിക്കില്ല എന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ.

ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കണം എന്ന രീതിയിൽ എൻ എസ് എസ് നൽകിയ ഹര്ജിയിൽ ആണ് സംസ്ഥാന സർക്കാർ കടുത്ത നിലപാടുമായി യുവതികൾക്ക് അനുകൂലമായി രംഗത്ത് എത്തിയിരിക്കുന്നത്.

സീനിയർ അഭിഭാഷൻ വിജയ് ഹൻസാരെ ആണ് കേരള സർക്കാരിന്റെ നിലപാട് എഴുതി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. അയ്യപ്പ സന്നിധിയിൽ യുവതികൾ എത്തുമ്പോൾ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നത് ആണെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ പറയുന്നത്.

പത്ത് വയസുള്ള പെണ്കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതെ ആക്കും എന്ന വാദം അംഗീകരിക്കാൻ കഴിയുന്നത് അല്ല എന്നും 2007 വരെ 35 വയസ്സ് വരെയുള്ള യുവതികൾക്ക് തിരുവതാംകൂർ ദേവസ്വം ബോർഡ് അംഗം ആകുന്നതിൽ പ്രശ്നം ഇല്ലായിരുന്നു എന്നും 2007ൽ ആണ് ഇത് അറുപത് വയസായി ഉയർത്തിയത് എന്നും 35 വയസുള്ള യുവതിക്ക് ദേവസ്വം ബോർഡ് അംഗം ആകാം എങ്കിൽ ശബരിമലയിൽ പ്രവേശിക്കാം എന്നും സർക്കാർ സുപ്രീംകോടതിയിൽ പറയുന്നു.

You might also like