‘ചേച്ചി സ്റ്റൂളില്‍ കയറിയാണോ നില്‍ക്കുന്നത്?’ എന്ന് ആരാധകന്റെ കമന്റ്; മറുചോദ്യവുമായി സുപ്രിയ..!!

104

സോഷ്യൽ മീഡിയയിൽ പ്രിത്വിരാജിനെക്കാൾ ആക്റ്റീവ് ആണ്, പ്രിത്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പൃഥ്വിരാജ്. വനിതാ മാഗസിന്റെ പുതിയ പതിപ്പിൽ കവർ ചിത്രത്തിൽ ഉള്ളത് സുപ്രിയയും പ്രിത്വിരാജ് എന്നിവർ ആണ് ആ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഷെയർ ചെയ്തപ്പോൾ ആണ് ആരാധകർ ട്രോൾ കലർന്ന രസകരമായ ചോദ്യവുമായി എത്തിയത്. അപ്പോൾ തന്നെ മറുപടിയും നൽകി സുപ്രിയ.

ആരാധകന്റെ ചോദ്യവും സുപ്രിയയുടെ മറു ചോദ്യവും ഇങ്ങനെ ആയിരുന്നു,

‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്ന് സുപ്രിയ തിരിച്ചു ചോദിച്ചും. സുപ്രിയയുടെ രസികന്‍ റിയാക്ഷന്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെയും കമന്റു ബോക്‌സിലെത്തി രസികന്‍ കമന്റുകളിലൂടെ പൃഥ്വിയും സുപ്രിയയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.