ചതിച്ചു, കൊച്ചിയിൽ ആടിപ്പാടാൻ സണ്ണി ലിയോൺ എത്തില്ല; സോഷ്യൽ മീഡിയയിൽ യുവാക്കളുടെ പ്രതിഷേധം..!!

123

ഇന്ന് കൊച്ചിയിൽ പ്രണയ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന നൈറ്റ് ഷോയിൽ നിന്നും യുവാക്കളുടെ ഹരം സണ്ണി ലിയോണ് അപ്രതീക്ഷിതമായി പിന്മാറി. സംഘടകരുമായി ഉള്ള പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം മൂലമാണ് ബോളിവുഡ് ഹോട്ട് നായികയുടെ പിന്മാറ്റം എന്നാണ് അറിയുന്നത്. എന്നാൽ സണ്ണി എത്തില്ല എന്നുള്ള വാർത്ത എത്തിയയോടെ വമ്പൻ പ്രതിഷേധവും ട്രോളുകളും സോഷ്യൽ മീഡിയയിൽ എത്തി തുടങ്ങി.

തന്റെ ട്വിറ്റർ പേജിലൂടെയാണ് താൻ എത്തില്ല എന്നുള്ള വിവരം സണ്ണി ലിയോണ് കുറിച്ചത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് എന്നാണ് സണ്ണി പറയുന്നത്.

You might also like