അവസാനം വെളിപ്പെടുത്തൽ; അദ്ദേഹവുമായുള്ള ഡേറ്റിങ്ങിൽ കൂടി എല്ലാം നശിച്ചു; സണ്ണി ലിയോൺ..!!

2,086

ലോകത്തിൽ പ്രേത്യേകിച്ച് ഇന്ത്യയിൽ ഒട്ടേറെ ആളുകൾ ഒരുകാലത്തിൽ സ്വകാര്യമായി എങ്കിലും ആരാധിച്ചിരുന്നയാൾ ആണ് സണ്ണി ലീയോൺ. ഒരിക്കൽ കേരളത്തിൽ ഒരു ഉൽഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ ജനസാഗരം കണ്ട് മലയാളത്തിലെ സൂപ്പർ സിനിമ താരങ്ങൾ വരെ ഞെട്ടിയതാണ്.

ആദ്യ കാലങ്ങളിൽ നീല ചിത്ര നായിക ആയിരുന്നു എങ്കിൽ ഇന്ന് ബോളിവുഡ് സിനിമകളിലെ സൂപ്പർ ഹിറ്റ് നായികയാണ് സണ്ണി. മലയാളികൾ സണ്ണി ചേച്ചി എന്നാണ് താരത്തിന്റെ സ്നേഹത്തോടെ വിളിക്കുന്നത്.

ജിസം റ്റു എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. കൈവെച്ച മേഖലകൾ എല്ലാം വിജയം ആക്കിയ ആൾ ആണ് സണ്ണി. ഇപ്പോൾ അഭിനയത്തിൽ നിന്നും തന്റെ ചുറുചുറുക്ക് മറ്റൊരു മേഖലയിലേക്ക് കൂടി മാറ്റിയിരിക്കുകയാണ് താരം.

ഇപ്പോൾ താരം ആമസോൺ പ്രൈമിൽ സ്റ്റാൻഡ് ആപ്പ് കോമഡിയിൽ ചെയ്യാൻ എത്തിയിരിക്കുകയാണ് താരം. ഒറ്റ ഷോ കൊണ്ട് തന്നെ ആളുകളുടെ മനസുകൾ കീഴടക്കിയ സണ്ണി തന്റെ പഴയ ഓർമ്മകൾ പങ്കുവെക്കുകയാണ്.

അത്തരത്തിൽ ഉള്ള സംഭവങ്ങൾക്ക് ഇടയിൽ ആണ് താരം തന്റെ പഴയ കാമുകനെ കുറിച്ചും അയാൾക്ക് ഒപ്പം ഒപ്പം ഉള്ള ഡേറ്റിങ്ങിനെ കുറിച്ചും താരം പറയുന്നത്. സ്റ്റാൻഡ് ആപ്പ് കൊമേഡിയൻ ആയിരുന്ന റസൽ പീറ്റേഴ്‌സൺ ആയിരുന്നു താരത്തിന്റെ കാമുകൻ.

റസലും താനും വർഷങ്ങൾ ആയി സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ഒരു കാലം കഴിഞ്ഞതോടെ ഞങ്ങൾ സൗഹൃദത്തിൽ ഡേറ്റിങ്ങിലേക്ക് മാറുന്നത്. എന്തിനായിരുന്നു ഞങ്ങൾ ഡേറ്റിങ് ചെയ്തത്..? അതായിരുന്നു ഞങ്ങൾ ജീവിതത്തിൽ എടുത്ത ഏറ്റവും മോശം തീരുമാനം.

ആ ഡേറ്റിങ് ദിനങ്ങൾ ഓർത്ത് ഞാൻ ഇന്നും ദുഖിക്കുന്നു. അയാളുമായി ഡേറ്റിങ് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. അതേസമയം തങ്ങളുടെ പ്രണയ ബന്ധം തകർന്ന ശേഷം പലപ്പോഴും തന്റെ കോമഡികളിൽ സണ്ണിയുടെ പേര് റസൽ പരാമർശിച്ചത് താൻ അറിഞ്ഞിരുന്നുവെന്നും സണ്ണി പറയുന്നു.

ലോകത്തിലെ പ്രശസ്തരായ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരിൽ ഒരാളാണ് റസൽ. എന്നാൽ താൻ സണ്ണിയോടൊപ്പം പങ്കിട്ട സമയം വളരെ മനോഹരമായിരുന്നുവെന്നും സണ്ണി ശരിക്കുമൊരു സ്വീറ്റ് ഹാർട്ട് ആണെന്നുമായിരുന്നു റസൽ പരസ്യമായി സണ്ണിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

നേരത്തെ ഇന്ത്യൻ സിനിമയിലെ സൂപ്പർ നായിക ഐശ്വര്യ റായ് ബച്ചനെക്കുറിച്ച് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിൽ ചെന്നുപെട്ട താരമാണ് റസൽ പീറ്റേഴ്സ്.

എന്തായാലും അന്നത്തെ പ്രണയം തകർന്നുവെങ്കിലും സണ്ണി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തുകയായിരുന്നു. ഡാനിയൽ വെബ്ബർ ആണ് സണ്ണിയുടെ ഭർത്താവ്. ഇരുവരും നീണ്ടനാൾ പ്രണയിച്ച ശേഷം 2011 ലാണ് വിവാഹിതരായത്.

You might also like