ഒടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രങ്ങൾ വിലക്കണം; എന്നാൽ പിന്തുണ നൽകി ദിലീപ് രംഗത്ത്..!!

1,175

മോഹൻലാൽ – മമ്മൂട്ടി ആരാധകർ കഴിഞ്ഞാൽ സോഷ്യൽ മീഡിയ വഴി പലപ്പോഴും ഏറ്റുമുട്ടുന്നത് ദിലീപ് – പൃഥ്വിരാജ് ആരാധകർ ആണ്.

എന്നാൽ ഇപ്പോൾ പ്രിത്വിരാജിന്റെ ചിത്രങ്ങൾ വിലക്കണം എന്നുള്ള ആവശ്യം ഒരു വിഭാഗം തീയറ്റർ ഉടമകൾ ആവശ്യപ്പെട്ടപ്പോൾ പ്രിത്വിരാജിന് പിന്തുണയായി എത്തിയിരിക്കുകയാണ് ദിലീപ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ.

പൃഥ്വിരാജ് സിനിമകൾ തുടർച്ചായി ഒടിടി റിലീസുകൾ ആയതോടെ ആണ് പ്രിത്വിരാജ് സിനിമകൾ ഇനി തീയറ്ററുകളിൽ റിലീസ് വേണ്ട എന്നുള്ള തീരുമാനം ഒരു വിഭാഗം തീയറ്റർ ഉടമകൾ അറിയിച്ചത്.

കോൾഡ് കേസ് എന്ന ചിത്രം എത്തിയ ശേഷം തുടർന്ന് ഭ്രമവും കുരുതിയുമെല്ലാം ഓൺലൈൻ റിലീസ് ആയിരുന്നു. ഈ സിനിമകൾ എല്ലാം തന്നെ മികച്ച പ്രേക്ഷക റിപ്പോർട്ടുകൾ കിട്ടിയതോടെ ആണ് പ്രിത്വിരാജിനെതിരെ രൂക്ഷമായ വിമർശനം തീയറ്റർ ഉടമകൾ നടത്തിയത്.

പൃഥ്വിരാജ് കൂടാതെ ആന്റണി പെരുമ്പാവൂരിനെയും വിലക്കണം എന്നുള്ള ആവശ്യം ഉണ്ടായി. ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തു വമ്പൻ നേട്ടങ്ങൾ ഉണ്ടാക്കുകയും കൂടാതെ മരക്കാർ ഓൺലൈൻ റിലീസ് എന്ന അഭ്യൂഹം ഉണ്ടാകുകയും ചെയ്തിരുന്നു.

എന്നാൽ സാഹചര്യങ്ങൾ ആണ് അവർക്ക് അത്തരത്തിൽ ഉള്ള ഓൺലൈൻ റിലീസ് തീരുമാനങ്ങൾ എടുക്കാൻ കാരണം ആയത് എന്ന് തീയറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ആയ നടൻ ദിലീപ് പറയുന്നു.

എന്നാൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ കുറെ ആളുകൾ തയ്യാറായപ്പോൾ ഒരു വിഭാഗം ആളുകൾ ശക്തമായി പൃഥ്വിരാജ് , ആന്റണി പെരുമ്പാവൂർ എന്നിവർക്ക് എതിരെ പറയുക ആയിരുന്നു. ഇതോടെ വോട്ടിങ്ങിലേക്ക് കടക്കേണ്ടി വന്നു.

You might also like