മരത്തിനെ വിവാഹം കഴിക്കാൻ ഒരുങ്ങി നയൻതാര; രണ്ടാം വിവാഹം ആയിരിക്കും വിഗ്നേഷുമായി; പുത്തൻ റിപ്പോർട്ട് ഇങ്ങനെ..!!

169

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ കാലങ്ങൾ ആയി പ്രണയത്തിലും ഡേറ്റിങ്ങിലും ആണെങ്കിൽ കൂടിയും നിരവധി കാരണം കൊണ്ട് ഇരുവരും ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.

മലയാളത്തിൽ മനസ്സിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായിക ആയി അരങ്ങേറിയ നയൻ‌താര ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ്.

പുത്തൻ റിപ്പോർട്ട് പ്രകാരം തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഹിന്ദു മതം സ്വീകരിച്ച നയൻ‌താര ഇപ്പോൾ വിവാഹത്തിൽ ദോഷങ്ങൾ ഉള്ളതുകൊണ്ട് ആദ്യം വിവാഹം കഴിക്കുന്നത് മരത്തിൽ ആയിരിക്കും എന്നും തുടർന്ന് ആയിരിക്കും വിഗ്നേഷ് ശിവനെ വിവാഹം കഴിക്കുക എന്നുള്ളതുമാണ്.

എന്നാൽ ഈ കാര്യത്തിൽ ഓദ്യോഗിക സ്ഥിരീകണം ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഈ വര്ഷം ആദ്യം ഇരുവരും വിവാഹം കഴിക്കും എന്നായിരുന്നു റിപോർട്ടുകൾ. എന്നാൽ വിവാഹത്തിന് മുന്നേ മരത്തിന് വരണമാല്യം അണിയിക്കും താരം.

നയൻതാരയുടെ ജാതകത്തിൽ വിവാഹ യോഗത്തിൽ ഉള്ള ദോഷങ്ങൾ മാറ്റാൻ ആണ് മരത്തിൽ വിവാഹം കഴിക്കുന്നത്. നയൻ‌താര ക്രിസ്ത്യൻ ആയിരുന്നു എങ്കിൽ കൂടിയും തുടർന്ന് ഹിന്ദു മതം സ്വീകരിക്കുക ആയിരുന്നു. ഇപ്പോൾ ഹിന്ദു മതത്തിലും ജ്യോതിഷത്തിലും അമിതമായ വിശ്വാസം താരത്തിന് ഉണ്ടെന്നു ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

വിവാഹം കഴിക്കുന്നതിന് മുന്നേ നയൻതാരയും വിഗ്നേഷ് ശിവനും നിരവധി ക്ഷേത്രങ്ങളിൽ ആണ് ദർശനം നടത്തിയത്. ഇരുവരും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

കൂടാതെ ഷിർദി ഷായി ക്ഷേത്രം , മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം , മറ്റൊരു പുരാതന ക്ഷേത്രം കർണ്ണാടകയിൽ ഉള്ളത് എന്നിവ ആയിരുന്നു. തിരുമലയിൽ വെച്ച് ഇരുവരും വിവാഹം കഴിക്കും എന്നും കൂടാതെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് വിവാഹ ആഘോഷം നടത്തും എന്നും അറിയുന്നു..

You might also like