ഡബ്ല്യൂ.സി.സി വിവരം ഇല്ലാത്തവരുടെ സംഘടനയാണ്; തെന്നിന്ത്യൻ നടി ലക്ഷ്മി മേനോൻ..!!

136

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ലക്ഷ്മി മേനോൻ, തുടർന്ന് തമിഴിൽ ചേക്കെറിയ നടി, നിരവധി മലയാളം തമിഴ് സിനിമകളിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പാർവതി മലയാളത്തിലെ വനിതാ സിനിമ പ്രവർത്തകർക്ക് എതിരെ തുറന്നടിച്ചത്,

മലയാളത്തിന്റെ വനിതാ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് വുമൺ ഇൻ സിനിമ കളക്ടീവ്, ഈ സംഘടനയോട് തനിക്ക് വലിയ താല്പര്യം ഒന്നും ഇല്ല എന്ന് ലക്ഷ്മി മേനോൻ തുറന്ന് പറയുന്നു,

‘ഡബ്ല്യൂ.സി.സിയൊക്കെ നല്ലത് തന്നെയാണ്. പക്ഷെ എനിക്ക് വലിയ താല്പര്യമില്ല. സ്ത്രീകളുടെ സമത്വം,സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട് എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ എനിക്കങ്ങനെ തോന്നി എന്ന് മാത്രം.

ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് വേണമെങ്കില്‍ ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാം. അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷെ അത് ഞാന്‍ എന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്നു പറഞ്ഞത്. ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല. അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് ഏത് വിഷയത്തിലായാലും ആരെയും ഭയക്കാതെ പറയുക തന്നെ ചെയ്യും’ – ലക്ഷ്മി മേനോന്‍ പറയുന്നു