ശബരിമല: കെ സുരേന്ദ്രന്റെ അറസ്റ്റ്; യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്..!!

43

ഇന്ന് രാവിലെ ഇരുമുടി കെട്ടിയുമായി എത്തിയ ശശികല ടീച്ചറെ അറസ്റ്റ് ചെയ്തു കേരളത്തിൽ ഹർത്താൽ അവസാനിച്ചു നിമിഷങ്ങൾക്ക് അകം ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് കരുതൽ തടങ്കലിൽ എടുത്തു.

കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ ബിജെപി സംസ്ഥാന വ്യാപകമായി ദേശിയ പാതകൾ ഉപരോധിക്കും, ഇരുമുടി കെട്ടുമായി എത്തിയ കെ സുരേന്ദ്രനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ വിലക്ക് മറികടന്ന് യാത്ര ചെയ്യാൻ തയ്യാറായതിനാൽ ആണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തത്‌ എന്നാണ് പോലീസ് ഭാഷ്യം.

അതേ സമയം കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. നിരവധി പേർക്ക് പോലിസിന്റെ ലാത്തി ചാർജിൽ പരിക്കുകൾ ഉണ്ട്.