മലയാള സിനിമക്ക് മറ്റൊരു നഷ്ടം കൂടി; നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു..!!

76

അറബിക്കഥ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലൂടെയും ഒട്ടേറെ സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്‌തും പ്രേക്ഷകർക്ക് എന്നും സുപരിചിതമായ കെ ടി സി അബ്ദുള്ള ഇനി ഓർമ. നാടകത്തിനോടും എഴുതിനോടും ഭ്രമം മൂത്ത് പഠനം ഉപേക്ഷിച്ചു നാടകത്തിൽ എത്തിയ പ്രിയ നടൻ പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. എല്ലാവരോടും സ്നേഹത്തോടും ലാളിത്യത്തോടും പെരുമായിരുന്ന കെ ടി സി എന്നും എല്ലാവർക്കും പ്രിയപെട്ടവൻ ആയിരുന്നു. എ.കെ. പുതിയങ്ങാടിയുടെ ‘കണ്ണുകൾക്ക് ഭാഷയുണ്ട്’ എന്ന നാടകത്തിലും പി.എൻ.എം. ആലിക്കോയയുടെ ‘വമ്പത്തി, നീയാണ് പെണ്ണ്’ എന്ന നാടകത്തിലും സ്ത്രീ വേഷമായിരുന്നു.റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആർട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദുല്ല ടെലിവിഷൻ യുഗത്തിൽ സീരിയൽ നടനായും വേഷമിട്ടു.

അറബിക്കഥയിലെ വേഷത്തിന് ഏറെ കയ്യടി നേടിയ താരം, നാടകത്തിൽ ശോഭിക്കുന്നത്, കേരളാ ട്രാൻസ്‌പോർട്ട് കമ്പിനിയിലൂടെ ആയിരുന്നു, പിന്നീട് കേരള ട്രാൻസ്‌പോർട്ട് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആയി സിനിമ മേഖലയിലേക്ക് എത്തിയപ്പോൾ അദ്ദേഹവും സിനിമ നടൻ ആകുകയായിരുന്നു. 82ആം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ കെ ടി സിയുടെ സംസ്കാരം നാളെ ഉച്ചക്ക് 2നു കോഴിക്കോട് വെച്ചാണ്.

You might also like