കുഞ്ഞാലിമരയ്ക്കാർ ഡിസംബർ 1ന് തുടങ്ങും; മോഹൻലാൽ ജോയിൻ ചെയ്യാൻ വൈകും..!!

73

ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കിൽ എത്തുന്ന ചിത്രം എന്ന ടാഗ് ലൈനോടെ ആണ് കുഞ്ഞാലി മരയ്ക്കാർ എത്തുന്നത്. ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ്, കോണ്ഫിഡൻസ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഡിസംബർ 1ന് ഹൈദരാബാദിൽ ആരംഭിക്കുന്ന ചിത്രത്തിൽ മോഹൻലാൽ ഡിസംബർ 10ന് ആയിരിക്കും ജോയിൻ ചെയ്യുക. മഹാ പ്രളയം നേരിട്ട കേരളത്തിന് കൈത്താങ്ങായി താര സംഘടന അമ്മ നടത്തുന്ന “ഒന്നാണ് നമ്മൾ” എന്ന സ്റ്റേജ് ഷോ അബുദാബിയിൽ നടത്തുന്നത് കൊണ്ടാണ് മോഹൻലാൽ ജോയിൻ ചെയ്യാൻ വൈകുന്നത്.

മോഹൻലാലിന്റെ യുവ കാലഘട്ടം അഭിനയിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. പ്രണവ് മോഹൻലാലിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. കീർത്തി സുരേഷ് ചിത്രത്തിൽ മറ്റൊരു നായികയായി എത്തുന്നു.

നെടുമുടി വേണു, മുകേഷ്, തമിഴ് നടൻ അർജുൻ, നാഗാർജ്ജുന, സുനിൽ ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് ആണ് വി എഫ് എക്‌സിന് ചുമതല. സാബു സിറിൾ ആണ് പ്രൊഡക്ഷൻ ഡിസൈനർ.