എനിക്ക് ജാമ്യം വേണം, സുപ്രീംകോടതിയെ സമീപിക്കും; രഹ്ന ഫാത്തിമ..!!

89

കൊച്ചി: താൻ ഒരു തെറ്റും ചെയ്‌തട്ടില്ല, അത് തനിക്ക് നല്ല വിശ്വാസവും ഉണ്ട്, അതുകൊണ്ട് തന്നെ നീതി ലഭിക്കുന്നതിന് വേണ്ടി ഞാൻ സുപ്രീംകോടതിയെ സമീപിക്കും എന്നും ബിഎസ്എൻഎൽ ഉദ്യാഗസ്ഥയും ആക്ടിവിസ്റ്റും ആയ രഹ്ന ഫാത്തിമ.

കോട്ടയം സ്വദേശി രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം രേഹന ഫാത്തിമക്ക് എതിരെ പോലീസ് കേസ് എടുത്തത്. ശബരിമലയിൽ യുവതി പ്രവേശന വിഷയത്തിൽ മത വികാരം വ്രണപ്പെടുത്തുന്ന രീതിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസിൽ ആണ് ഹൈക്കോടതി രഹ്നയുടെ ജാമ്യഅപേക്ഷ നിരസിച്ചത്. തന്റെ ഭാഗത്ത് ന്യായം ഉള്ളത് കൊണ്ടാണ് സുപ്രീംകോടതിയിലേക്ക് പോകുന്നത് എന്നാണ് രേഹന ഇപ്പോൾ വെളിപ്പെടുത്തിയത്.