ജാഗ്രത: ജഗ ചുഴലിക്കാറ്റ്; കേരള തീരത്ത് വലിയ മഴക്കും കാറ്റിനും സാധ്യത..!!

18

തമിഴ് നാട്ടിൽ വേളാങ്കണ്ണി അടക്കമുള്ള പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടാക്കിയ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മധ്യകേരളത്തിലൂടെ അറബിക്കടലിലേക്ക് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. വൈകുന്നേരത്തോടെ കേരളത്തിലെത്തുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം മിക്ക ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ കനത്ത മഴയുണ്ട്. രണ്ട് ദിവസത്തേക്കാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പത്തനംതിട്ട ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തമിഴ്നാട് തീരത്ത് വീശിയ ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 20 വരെയാണ് മത്സ്യത്തൊഴിലാളികൾ കടൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.