തൃപ്തി ദേശായിക്ക് പോകാൻ ഉള്ള വാഹനം നൽകാം എന്ന് സിപിഐ; കനത്ത മഴയിലും പ്രതിഷേധം ശക്തം..!!

28

തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ട് 12 മണിക്കൂർ പിന്നിടുന്നു, ഇതുവരെയും തൃപ്തി ദേശായിക്ക് വിമാനത്താവളത്തിൽ നിന്നും വെളിയിൽ വരാൻ കഴിഞ്ഞട്ടില്ല, കൊച്ചിയിൽ കനത്ത മഴ പെയ്യുമ്പോഴും പ്രതിഷേധക്കാരുടെ എണ്ണം കൂടി വരുകയാണ്.

അതേ സമയം, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെത് മൂലം, തനിക്ക് ശബരിമലയിലേക്ക് എത്താൻ നിയമപരമായ വഴി അറിയാൻ തൃപ്തി ഹൈക്കോടതിയെ സമീപിക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉള്ള പ്രീപെയ്ഡ് ടാക്സിയും ഓണ്ലൈൻ ടാക്സികളും തൃപ്തിയെ കൊണ്ടുപോകാൻ സാധിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു, ഇതായിരുന്നു പോലീസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്, ഇപ്പോൾ തൃപ്തി ദേശായി ആവശ്യമായ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി സിപിഐ( എംഎൽ) രംഗത്ത് എത്തിയിട്ടുണ്ട്.

വേണ്ടത്ര പോലീസ് സുരക്ഷ നൽകുക ആണെങ്കിൽ തൃപ്തി ദേശായിയെ ശബരിമലയിൽ എത്തിക്കാൻ വാഹനം വിട്ടുനൽകാൻ CPI(ML) റെഡ് സ്റ്റാർ തയ്യാറാണന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംകെ ദാസൻ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് എംകെ ദാസൻ ഇക്കാര്യം അറിയിച്ചത്.

ഇതാണ് വാർത്ത കുറുപ്പിന്റെ പൂർണ്ണ രൂപം, “ശബരിമല പ്രവേശനത്തിനെത്തിയ തൃപ്തി ദേശായിക്ക് സംഘപരിവാർ ആക്രമണ ഭീഷണിമൂലം വാഹനം നൽകാൻ ടാക്സിക്കാർ തയ്യാറാകുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇത് സംഘ പരിവാറിനുള്ള ടാക്സിക്കാരുടെ പിന്തുണയല്ല. തങ്ങളുടെ ജീവന്റെയും വാഹനത്തിന്റെയും സുരക്ഷയോർത്തുള്ള ഭയമാണ്. വാഹനം ലഭ്യമല്ല എന്ന കാരണം പറഞ്ഞ് പോലീസിനെക്കൊണ്ട് നാടകം കളിപ്പിക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം. ഈ സാഹചര്യത്തിൽ തൃപ്തി ദേശായിയെ ശബരിമലയിൽ എത്തിക്കാൻ വാഹനം വിട്ടുനൽകാൻ CPI(ML) റെഡ് സ്റ്റാർ തയ്യാറാണന്ന് ഉത്തരവാദിത്തത്തോടെ അറിയിക്കുന്നു.വാഹനത്തിന് സർക്കാർ സുരക്ഷ നൽകണമെന്നും അറിയിക്കുന്നു.”

You might also like