വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് അരയേക്കർ ഭൂമി നൽകി നടി സുമലത..!!

18

പുൽവാല ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യൻ ജനത ഇപ്പോഴും വിട്ട് മാറിയിട്ടില്ല. കർണാടക മാണ്ഡ്യ സ്വദേശിയായ ഗുരു എന്ന ജവാനും ചാവേർ സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ചിരുന്നു.

സാമ്പത്തികമായി തീരെ താഴ്ന്ന കുടുംബത്തിൽ ജീവിക്കുന്ന ഗുരു, വിവാഹിതൻ ആയിട്ട് ആറു മാസങ്ങൾ മാത്രം ആണ് ആയത്, 4 മാസം ഗർഭിണിയായ ഭാര്യ കൂടി ഉണ്ടായിരുന്നു. ഗുരുവിന്റെ വിയോഗത്തോടെ അനാഥമായ കുടുംബത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ് നടി സുമലത.

ഗുരുവിന്റെ കുടുംബത്തിന് ജീവിക്കാനായി അരയേക്കർ ഭൂമി നൽകിയിരിക്കുകയാണ് നടി സുമലത. ഗുരുവിന്റെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യാം എന്ന് തീരുമാനിച്ചത് എന്നാണ് സുമലത പറയുന്നത്.

You might also like