വിവാഹ തലേന്ന് വധു ഒളിച്ചോടി, അനിയത്തിയെ വധുവായി തീരുമാനിച്ചപ്പോൾ, വിവാഹത്തിന് തൊട്ടുമുമ്പ് വരനും ഒളിച്ചോടി; സംഭവം ഇങ്ങനെ..!!

181

കർണാടക; കല്യാണത്തിന് തൊട്ട് മുമ്പ് വരനും വധുവും ഒളിച്ചോടിയത് ആണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. വരനെ വിവാഹം കഴിക്കാൻ താൽപ്പര്യം ഇല്ലാതെ ഏറുന്ന വധു, വിവാഹത്തിന് തലേ ദിവസം വീട്ടിൽ ആരും അറിയാതെ ഒളിച്ചോടുക ആയിരുന്നു.

കര്‍ണാടക കോളാര്‍ ജില്ലയിലെ മാലൂരിലാണ് സംഭവം. മാലൂര്‍ സ്വദേശി ഖുറേഷ് ആയിരുന്നു വരൻ. ചൈത്ര വധുവും. ഇരുവരും നേരിട്ട് കണ്ടാണ് വിവാഹത്തിന് സമ്മതിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്.

ഫെബ്രുവരി17ന് ആണ് വിവാഹം, വിവാഹ തലേ ദിവസം പെണ്കുട്ടിയുടെ വീട്ടിൽ റീസെപ്‌ഷൻ നടക്കുന്നതിന് തൊട്ട് മുമ്പാണ് ഒളിച്ചോടിയത്.

വിവാഹം നടക്കുന്നതിന് തൊട്ട് അടുത്തുള്ള ഹോട്ടലിൽ ഇരു കുടുംബങ്ങൾക്കും താമസിക്കാൻ ഉള്ള റൂമുകൾ ബുക്ക് ചെയ്തിരുന്നു എങ്കിൽ പെണ്കുട്ടിയുടെ വീട്ടുകാർ എത്താതെ ഇരുന്നപ്പോൾ സംശയം തോന്നി അന്വേഷിച്ചപ്പോൾ ആണ് ഒളിച്ചോടിയ വിവരം പുറത്താകുന്നത്.

തുടർന്ന്, നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ യുവതിയുടെ സഹോദരിയുമായി വരനെ വിവാഹം ചെയ്യിക്കാൻ ഇരു കുടുംബങ്ങളും തീരുമാനിക്കുക ആയിരുന്നു. എന്നാൽ, ഈ വിവാഹത്തിൽ താല്പര്യം ഇല്ലാതെ ഇരുന്ന യുവാവ് വിവാഹ മുഹൂർത്തത്തിന് തൊട്ട് മുമ്പ് ഒറ്റക്ക് ഒളിച്ചോടുകയായിരുന്നു.

You might also like