പൊറുക്കുക പെണ്ണെ, അവനെ ഒരിക്കലും നിനക്ക് തിരിച്ചേൽപ്പിക്കാൻ ഞങ്ങൾക്കാവില്ല; ഒറ്റയ്ക്കായത് കൃപേഷിന്റെ വീട്ടുകാർ മാത്രമല്ല, അവന്റെ കാമുകി കൂടിയായിരുന്നു..!!

71

കേരളത്തെ നടുക്കിയ അരുംകൊലയാണ് കാസർഗോഡ് നടന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും.

വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരിലൊരാളായ കൃപേഷിന്റെ ജീവിത ചുറ്റുപാടുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഓല മേഞ്ഞ ഒറ്റമുറി വീട്ടിൽ ആണ് കൃപേഷും കുടുംബവും താമസിക്കുന്നത്. കോളേജിൽ പോയപ്പോൾ എസ് എഫ് ഐ പ്രവർത്തകരുടെ മർദ്ദനം സഹിക്കാൻ കഴിയാതെ വിദ്യാഭ്യാസം നിർത്തിയ കൃപേഷ്.

കൃപേഷിനെ കൊലപ്പെടുത്തിയതിലൂടെ നഷ്ടം ആ കുടുംബത്തിന് മാത്രമല്ല. അയാളെ വിശ്വസിച്ചിരുന്ന ഒരു പെണ്‍കുട്ടിക്ക് കൂടിയായിരുന്നുവെന്ന് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

പൊറുക്കുക പെണ്ണെ,

നിന്‍റെ ഹൃദയം കൊണ്ടാണ് അവൻ പോയത് അവനെ ഒരിക്കലും നിനക്ക് തിരിച്ചേൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.

പക്ഷെ ഇന്നലെ വരെ നിൻ ഹൃദയത്തിൽ മാത്രം നിറഞ്ഞു നിന്ന ആ പ്രിയ സോദരനെ ഇന്ന് ഞങളുടെ ഹൃദയത്തിലേക്ക് ആവാഹിച്ചു വെച്ചിട്ടുണ്ട് ഒരു പക്ഷെ നിന്നെക്കാൾ ഏറെ ഞങ്ങൾ അവനെ സ്നേഹിക്കുന്നുമുണ്ട്.

കൊല്ലപ്പെട്ട സുഹൃത്തുക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അജ്ഞാതയായൊരു ദുഃഖാര്‍ത്ത ഹൃദയത്തെക്കൂടി സമാശ്വസിപ്പിക്കുന്നു.

അവളോട് മാപ്പ് ചോദിക്കുന്നു.