തന്നെ മന്ത്രി എം എം മണി ശകാരിക്കുകയും അവഹേളിക്കുകയും ചെയ്തു; കൊല്ലപ്പെട്ട സനൽ കുമാറിന്റെ ഭാര്യ..!!

31

നെയ്യാറ്റിൻകരയിൽ പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സനൽ കുമാറിന്റെ ഭാര്യ, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ട് വന്നപ്പോൾ നീതിക്കായി സർക്കാരിനെ സമീപിക്കുകയും സർക്കാർ ജോലി നൽകാം എന്നും വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

എന്നാൽ, സർക്കാർ ഇതുവരെ ജോലി ഒന്നും നൽകാത്തത് മൂലം, സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്, ഈ സമരത്തിന് ഇടയിൽ ആണ് സനൽ കുമാറിന്റെ ഭാര്യ വിജി മന്ത്രി എം എം മണിയെ ഫോണിൽ വിളിച്ചത്. എന്നാൽ മന്ത്രിയിൽ നിന്നും മാന്യമായ മറുപടിയല്ല വിജയ്ക്ക് ലഭിച്ചത്.

സമരം നടത്തിയാൽ ജോലി നൽകാൻ ഉള്ള നിയമം ഒന്നും ഇവിടെ ഇല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി, ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല, ഒരു മാസം കൊണ്ട് ജോലി തരാൻ ഇവിടെ ജോലി എടുത്ത് വെച്ചിട്ടൊന്നും ഇല്ല. എന്നും മണി കൂട്ടിച്ചേർത്തു.

തന്റെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ലഭിക്കുന്നതിനായി പല മന്ത്രിമാരെയും വിളിച്ചു എങ്കിലും വൈദ്യുതി മന്ത്രി എം എം മണി മാത്രമാണ് ഫോൺ എടുത്ത് എന്നും വിജി പറയുന്നു.