ഭീമനായി മോഹൻലാൽ, കർണ്ണനായി വിക്രം, ദുര്യോധനനായി സുരേഷ് ഗോപി; 300 കോടി ചിത്രം വരുന്നു..!!

60

എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിന് ശേഷം ആർ എസ് വിമൽ ഒരുക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ വിക്രത്തിന് ഒപ്പം മലയാളത്തിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നതായി വാർത്ത.

300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മഹാവീർ കർണ്ണയിൽ മോഹൻലാൽ ഭീമൻ ആയി എത്തുമെന്നും ആക്ഷൻ കിംഗ്‌ സുരേഷ് ഗോപി ദുര്യോധനൻ ആയി എത്തുകയും ചെയ്യുന്നു.

തിരുവനന്തപുരം ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ വെച്ചു നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സുരേഷ് ഗോപി എത്തിയിരുന്നു, കർണ്ണനിലൂടെ മഹാ ഭാരത കഥ പറയുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ആരാധകരെ കൂടുതൽ ആവേശം കൊള്ളിക്കുന്ന വാർത്തയാണ്.