ഒടിയന്റെ വിജയത്തിൽ മഞ്ജുവിന് അവകാശമില്ലേ; മോഹൻലാലിനെതിരെ ഒളിയമ്പുമായി റിമ കല്ലിങ്കൽ..!!

61

ഒടിയൻ മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഇടം നേടി മുന്നേറുമ്പോൾ, മോഹൻലാൽ വുഡ് എന്ന രീതിയിൽ ഇന്നലെ മുതൽ ഒടിയന്റെ ഒഫീഷ്യൽ പേജിൽ അടക്കം വാർത്തകൾ വന്നിരുന്നു. കൂടാതെ, മഞ്ജു ചിത്രത്തിന്റെ പ്രമോഷന് സഹകരിച്ചില്ല എന്ന രീതിയിൽ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ രംഗത്ത് എത്തിയിരുന്നു.

എന്നാൽ ഇതിനെ എല്ലാം ചോദ്യം ചെയ്തു കൊണ്ടാണ് വുമൺ ഇൻ സിനിമ കളക്ടിവ് സംഘടനയിലെ പ്രധാനിയും നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ രംഗത്ത് വന്നത്.

ഒടിയൻ സിനിമയെ മുൻനിർത്തിയായിരുന്നു പരമാർശമെങ്കിലും ഒരു സിനിമ ഹിറ്റായാൽ ആ വിജയത്തിൽ ആ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലെന്ന എന്നായിരുന്നു റിമയുടെ കുറിപ്പ്. ഒടിയൻ ചിത്രത്തോട് അനുബന്ധിച്ച് മഞ്ജു വാര്യർക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് മഞ്ജു വാര്യർക്ക് അനുകൂലമായി ആണ് റിമയുടെ പോസ്റ്റ്.

If the movie was a hit, I am quite sure, the actress would have been in no way responsible for the success. #justsaying #odiyan #malayaleesknowtheircinema

Posted by Rima Kallingal on Wednesday, 19 December 2018

അതേ സമയം മോഹൻലാലിന്റെ മുൻകാല സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ പേരുകൾ എടുത്ത് പറഞ്ഞു ആരാധകർ റീമക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. കന്മദത്തിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയത് എന്നാണെന്നും അതുപോലെ തന്നെ, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമകൾ ആയിരുന്നു എന്നും ആരാധകർ പറയുന്നു.

ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ…

Posted by Manju Warrier on Monday, 17 December 2018

അതേ സമയം അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാലിനെതിരെ ഒടിയൻ സിനിമ വെച്ച് ഒരു കൊട്ട് കൊടുക്കുക തന്നെയായിരുന്നു റിമയുടെ ലക്ഷ്യം എന്നും ഒരു വിഭാഗം ആളുകൾ പറയുന്നു.

You might also like