കെവിൻ താഴ്ന്ന ജാതിക്കാരൻ ആയതുകൊണ്ടാണ് കൊന്നത്; കോടതിയിൽ പൊട്ടിക്കരഞ്ഞു നീനു..!!

59

കോട്ടയം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ വിചാരണ നടക്കുന്നതിന് ഇടയിൽ പൊട്ടിക്കരഞ്ഞു തന്റെ മൊഴി വീണ്ടും ആവർത്തിച്ചു നീനു, കെവിന്റേത് ദുരഭിമാന കൊല തന്നെയാണ് എന്നാണ് നീനു വീണ്ടും വെളിപ്പെടുത്തിയത്.

വിചാരണ നടക്കുന്ന സമയത്ത് നീനു പൊട്ടിക്കരഞ്ഞുകൊണ്ട്‌ നല്കിയ മൊഴി ഇങ്ങനെ ആയിരുന്നു,

അച്ഛൻ എപ്പോഴും പറയുമായിരുന്നു അവനൊരു താഴ്ന്ന ജാതിക്കാരൻ ആയിരുന്നു എന്ന്, കെവിനെ വിവാഹം ചെയ്താൽ അഭിമാനത്തിന് കോട്ടം തട്ടും എന്നു കരുതിയാണ് തട്ടിക്കൊണ്ടു പോയത്.

അച്ഛനും സഹോദരനാണ് കെവിനെ കൊലപ്പെടുത്തിയത് എന്നും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ല എന്ന് അച്ഛൻ പലപ്പോഴും ഭീഷണിപ്പെടുത്തി എന്നും നീനു മൊഴി നൽകി.

അമ്മ രഹനയുടെ സഹോദരിയുടെ മകൻ നിയാസും തന്നെയും കെവിനെയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് നിയാസ്. കെവിൽ കൊല്ലപ്പെടുന്നതിന് ഒന്നര മണിക്കൂർ മുമ്പേ തന്നെ വിളിച്ചിരുന്നു എന്നും, അച്ഛനും സഹോദരനും ചേർന്നാണ് കെവിനെ കൊന്നത് എന്നും അതുകൊണ്ട് തന്നെ കെവിനെ അച്ചനെയും അമ്മയെയും നോക്കേണ്ടത് തന്റെ കടമ ആണ് എന്നും അതുകൊണ്ടാണ് അവരുടെ വീട്ടിൽ നിൽക്കുന്നത് എന്നും നീനു വെളിപ്പെടുത്തി.