ഉയരെയിൽ ആസിഫ് അലിയുടെ വേഷം ഇത്ര ക്രൂരമായിരിക്കുമെന്ന് ആസിഫിന്റെ ഭാര്യ പോലും കരുതിയില്ല; സംവിധായകൻ മനു അശോകൻ..!!

48

നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ചിത്രമാണ് പാർവതി, ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഉയരെ. മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ചിത്രത്തിൽ നെഗേറ്റിവ് കഥാപാത്രം ആണ് ആസിഫ് അലി ചെയ്യുന്നത്.

യുവതാരങ്ങളിൽ വലിയ ഫാൻസ് ബേസ് ഉള്ള ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ഉയരെയിലേത്.

ആസിഡ് ആക്രമണത്തിന്റെ കഥ പറയുന്നത് ചിത്രത്തിൽ വീഴ്ചകളിൽ ഉയരാൻ സ്ത്രീകൾക്ക് ഊർജം നൽകുന്ന ഒരു ചിത്രം തന്നെയാണ്. ബോബി സജ്ജയ് എന്നിവർ തിരക്കഥ എഴുതിയ ചിത്രത്തിൽ ആസിഫ് അലി ഇത്ര നെഗേറ്റിവ് ഷെഡ് ഉള്ള കഥാപാത്രം അവതരിപ്പിക്കരുണ്ട് എന്നു പലരും പറഞ്ഞിരുന്നു എന്ന് സംവിധായകൻ മനു അശോകൻ പറയുന്നു.

നെഗേറ്റിവ് കഥാപാത്രം ആണ് ആസിഫ് അലി അവതരിപ്പിക്കുന്നത് എന്ന് തനിക്ക് അറിയാം ആയിരുന്നു എങ്കിലും ഇത്രയും ക്രൂരമായ കഥാപാത്രം ആയിരിക്കും എന്ന് കരുതി ഇല്ല എന്നാണ് ചിത്രം കണ്ടിറങ്ങിയ ശേഷം ആസിഫ് അലിയുടെ ഭാര്യ സാമ പറഞ്ഞത് എന്നാണ് മനു അശോകൻ പറയുന്നത്.