സ്റ്റീഫൻ നെടുമ്പള്ളി മിനി സ്ക്രീനിൽ എത്തുന്ന തീയതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്; ഡെലീറ്റ് ചെയ്ത സീനുകൾ ഉണ്ടാകുമോ, ആകാംഷയോടെ ആരാധകർ..!!

105

മാർച്ച് 28ന് ആയിരുന്നു ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ലൂസിഫർ തീയറ്ററുകളിൽ എത്തിയത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രം തന്നെ ആയിരുന്നു ലൂസിഫർ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ നായകൻ മോഹൻലാൽ, സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ്, ഇതുവരെ ഒരു പുതുമുഖ സംവിധായകനും ലഭിക്കുന്നതിൽ വലിയ താരനിര. ബോളിവുഡിൽ നിന്നും വിവേക് ഒബ്രോയി വില്ലൻ ആണ്. മോഹൻലാൽ ഇരട്ട വേഷങ്ങളിൽ, മഞ്ജു വാര്യർ നൈല ഉഷ സാനിയ ഇയ്യപ്പൻ എന്നിവർ, കൂടെ ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, പൃഥ്വിരാജ് എന്നിവരും തിരക്കഥ മുരളി ഗോപിയുടേത്.

വെറും ഒരു രാഷ്ട്രീയ ചിത്രത്തിന് അപ്പുറം തന്നെ ആയിരുന്നു ലൂസിഫർ, 8 ദിവസങ്ങൾ കൊണ്ടാണ് 100 കോടി നേടിയ ചിത്രം 21ആം ദിവസം 150 കോടി കടന്നു, 50 ദിവസം 200 കോടിയുടെ ബിസിനെസ്സ് നേടിയ ചിത്രം ഇതുവരെ മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകക്ക് ആമസോണ് പ്രൈമിൽ എത്തി.

ഇപ്പോഴിതാ ചിത്രം ജൂൺ 23ന് മിനി സ്ക്രീനിൽ എത്തുകയാണ്. ഇതുവരെ ഒരു മലയാള സിനിമക്കും ഏഷ്യാനെറ്റ് കൊടുക്കാത്ത പ്രൊമോഷൻ ആണ് ലൂസിഫർ പ്രീമിയർ ഷോക്ക് വേണ്ടി കൊടുക്കുന്നത്. ജൂണ് 23 ഞായർ രാത്രി 7മണിക്കാണ് വേൾഡ് പ്രീമിയർ ഷോ ആയി ഏഷ്യാനെറ്റ് ലൂസിഫർ സംപ്രേഷണം ചെയ്യുന്നത്.

You might also like