ആർപ്പ് വിളിയും ജയ് വിളിയും മോഹൻലാലിന്; ഉത്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ..!!

58

പാലക്കാട് നെന്മാറയിൽ അവൈറ്റ്‌സ് ആശുപത്രിയുടെ ഉത്ഘാടനത്തിന് എത്തിയത് ആയിരുന്നു മോഹൻലാലും ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനും. മോഹൻലാൽ എത്തിയതോടെ ശക്തമായ ആരാധന നിറയും ചടങ്ങിന് എത്തിയിരുന്നു.

മോഹൻലാലിന് കുറിച്ചും സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ പേര് വേദിയിൽ പറയുമ്പോഴും അടങ്ങാത്ത ആവേശത്തോടെയാണ് ആരാധകർ ആർപ്പ് വിളിയും ജയ് വിളികളുമായി നിന്നത്.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടന പ്രസംഗം നടത്തിയപ്പോഴും ആർപ്പ് വിളികൾ മുഴുവനും മോഹൻലാലിന് തന്നെ ആയിരുന്നു.

എന്നാൽ, തന്റെ പ്രസംഗത്തിന് ഇടയിൽ മോഹൻലാലിന് ആർപ്പ് വിളിച്ച സംഭവത്തെ കുറിച്ച് മുഖ്യൻ പറഞ്ഞത് ഇപ്രകാരം ആയിരുന്നു, മോഹൻലാലിന് ആർപ്പ് വിളികൾ നടത്തുന്നത് പ്രായത്തിന്റെ പ്രശ്നം ആണെന്നും എന്നാൽ ഇത് എക്കാലവും ഉണ്ടാകും എന്നും അദ്ദേഹം പ്രസംഗത്തിന് ഇടയിൽ കൂട്ടിച്ചേർത്തു.

എന്നാൽ, മോഹൻലാൽ അവസാനമായി പ്രസംഗിക്കാൻ എത്തിയപ്പോൾ ഇക്കാര്യങ്ങളെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

വീഡിയോ കാണാം,

You might also like