ഒമ്പത് വയസുകാരിയെ കാലിൽ മരുന്ന് പുരട്ടാൻ എന്ന വ്യാജേന വിളിച്ച് പീഡിപ്പിച്ച മലയാളി എൻജിനീയർ പിടിയിൽ..!!

23

കഴക്കൂട്ടത്ത് കഴിഞ്ഞ മാസം അവധിക്കാല ചിത്രരചന ക്ലാസ്സിൽ എത്തിയ ഒമ്പത് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ടെക്‌നോ പാർക്കിൽ ഗ്രാഫിക്ക് ഡിസൈനർ ആയി ജോലി ചെയ്യുന്ന യുവാവ് അറസ്റ്റിൽ.

കഴക്കൂട്ടത്ത് കരിമണലിലിൽ ഉള്ള ഫ്‌ളാറ്റിൽ വെച്ചാണ് വിജയ് എന്ന പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വാഹന അപകടത്തിൽ പരിക്കേറ്റ കാലിൽ മുറിവേറ്റതിൽ മരുന്ന് പുരട്ടാൻ എന്ന വ്യാജേന കുട്ടിയെ മുറിയിൽ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്.

വീട്ടിൽ തിരിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയ അമ്മയാണ് കുട്ടിയോട് വിവരങ്ങൾ ചോദിച്ച് അറിഞ്ഞപ്പോൾ ആണ് സംഭവം പുറത്തായത്. പിന്നാലെ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. സമിതി നടത്തിയ കൗണ്സിലിംഗിലും കുട്ടി പീഡന വിവരം പറഞ്ഞതോടെ കേസ് പൊലീസിന് കൈമാറുകയായിരുന്നു. ടെക്നോപാർക്കിലെ ടൂൺസ് അനിമേഷൻ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ് വിജയ്.