കെവിൻ കൊലക്കേസ്; പിരിച്ചുവിടൽ നോട്ടീസ് നൽകിയ എസ്ഐയെ സർവീസിൽ തിരിച്ചെടുത്തു; നീതിക്ക് നിരക്കാത്തതെന്ന് കെവിന്റെ കുടുംബം..!!

44

പ്രണയിച്ച് വിവാഹിതർ ആയതിന്റെ പേരിൽ ആണ് കോട്ടയത്ത് കഴിഞ്ഞ വർഷം നാടിനെ ഒട്ടാകെ നടുക്കിയ ദുരഭിമാനകൊല അരങ്ങേറിയത്. കെവിൻ വധക്കേസിൽ ഗുരുതരമായ കൃത്യവിലോപനത്തിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ചു വിടൽ നോട്ടിസ് നൽകിയ പോലീസ് എസ് ഐയെ ആണ് തിരിച്ചു വീണ്ടും സർക്കാർ സർവീസിൽ എടുത്തിരിക്കുന്നത്.

കോട്ടയം ഗാന്ധി നഗർ എസ് ഐ ആണ് സർവീസിൽ തിരിച്ചെത്തിയത്. അതേ സമയം, നീതിക്ക് നിരക്കാത്ത ഈ നടപടി പുനർപരിശോധന നടത്തണം എന്നാണ് കെവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് മുന്നിൽ നിവേദനം നൽകാൻ ഒരുങ്ങുന്നത്.

എസ് ഐ ഷിബുവിനെയാണ് കൊച്ചി റെയ്ഞ്ച് ഐ ജി സർവീസിൽ തിരിച്ചു എടുത്തിരിക്കുന്നത്. കെവിൽ കൊല്ലപ്പെടുമ്പോൾ ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ എസ് ഐ ആയിരുന്നു ഷിബു. ഷിബുവിനെ സർവീസിൽ നിന്നും പിരിച്ചു വിടാൻ നോട്ടിസ് നൽകിയിരുന്നു എങ്കിൽ കൂടിയും ഷിബു നൽകിയ വിശദീകരണത്തിൽ തൃപ്തിയായി ആണ് ഷിബുവിനെ തിരിച്ചെടുക്കുന്ന തീരുമാനം ഉണ്ടായത്.

You might also like