ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്നും പിന്മാറാൻ കാരണം അവളാണ്; അങ്ങനെ രണ്ട് കോടി നേടിയുള്ള സന്തോഷം തനിക്ക് വേണ്ട എന്നും സായി പല്ലവി..!!

99

കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ താരനിരയുള്ള നായിക നടിയാണ് സായി പല്ലവി. നിവിൻ പോളിയുടെ നായികയായി പ്രേമം എന്ന ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തിൽ കൂടിയാണ് സായി പല്ലവി സിനിമ ലോകത്ത് എത്തുന്നത്. നല്ല അഭിനയെത്രിക്ക് ഒപ്പം മികച്ച ഡാൻസർ കൂടിയാണ് സായി.

ഈ അടുത്ത കാലത്ത് ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ നിന്നും രണ്ട് കോടി പ്രതിഫലം വേണ്ട എന്നു വെച്ച് സായി പല്ലവി പിന്മാറിയത് ഏറെ വലിയ വാർത്ത ആയിരുന്നു. മേക്കപ്പ് ഇടാൻ കഴിയില്ല എന്നായിരുന്നു അന്ന് പുറംലോകം അറിഞ്ഞ വാർത്ത ആയതും എല്ലാം അതല്ല സത്യം എന്നാണ് സായി താൻ അടുത്ത കാലത്ത് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

തനിക്ക് ഒരു സഹോദരി ഉണ്ട് എന്നും, അവൾക്ക് എന്നെക്കാൾ നിറം കുറവ് ഉണ്ട് എന്നുള്ള അപകർഷതാ ബോധം അവളെ എന്നും അലട്ടിയിരുന്നതായി എനിക്ക് അറിയാം, അവൾ കണ്ണാടിയിൽ നോക്കുമ്പോൾ തന്റെയും അവളുടെയും നിറങ്ങൾ താരതമ്യ പെടുത്തുന്നതും താൻ ശ്രദ്ധിക്കാറുണ്ട്. നിറം കുറവാണ് തനിക്ക് എന്നും പലപ്പോഴും തന്നോട് അവൾ പറഞ്ഞിട്ടും ഉണ്ട്.

നിനക്കു നല്ല നിറം വരണം എങ്കിൽ നന്നായി പച്ചക്കറികളും പഴ വർഗ്ഗങ്ങൾ കഴിച്ചാൽ മതി എന്നായിരുന്നു സായി തന്നെക്കാൾ അഞ്ച് വയസ്സ് കുറവുള്ള സഹോദരിക്ക് നൽകിയ ഉപദേശം.

അവൾക്ക് പച്ചക്കറികൾ ഇഷ്ടം അല്ലാതെ ഇരുന്നിട്ട് കൂടി, തനിക്ക് നിറം വരുന്നതിനായി അവൾ പച്ചക്കറിയും പഴവർഗ്ഗങ്ങളും കഴിക്കാൻ തുടങ്ങിയിരുന്നു. അതുപോലെ തന്നെ, തന്നെക്കാൾ ഇത്രയും വയസ്സിന് ചെറുപ്പം ഉള്ള അവൾ ഭംഗി വർധിപ്പിക്കാൻ ആയി ശ്രമങ്ങൾ നടത്തി എങ്കിൽ, താൻ ഇതുപോലെ ഉള്ള പരസ്യത്തിൽ അഭിനയിച്ചാൽ അത് പിന്തുടരാൻ ഒട്ടേറെ ആളുകൾ ഉണ്ടാവില്ലേ എന്ന് സായി ചോദിക്കുന്നു.

താൻ പരസ്യത്തിൽ അഭിനയിച്ച് രണ്ട് കോടിയും വാങ്ങി പോകും, അതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുന്നത് മറ്റുള്ളവർ അല്ലെ, തനിക്ക് രണ്ട് കോടി ലഭിച്ചിട്ടു അത്രെയേറെ ബാധ്യതകൾ ഒന്നും തന്നെ തീർക്കാൻ ഇല്ല എന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാനും യാത്രകൾക്കും വേണ്ടി ആയിരിക്കും താൻ അങ്ങനെ പണം ലഭിച്ചാലും ചെലവഴിക്കുക എന്നും സായി പറയുന്നു.

You might also like