വിവാഹം നടത്തി കൊടുത്ത പൂജാരിക്കൊപ്പം വധു ഒളിച്ചോടി; സംഭവം ഇങ്ങനെ..!!

53

മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരിക്ക് ഒപ്പം വധു ഒളിച്ചോടിയത്. 21 വയസുള്ള യുവതി വിവാഹത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പൂജാരി വിനോദ് മഹാരാജക്ക് ഒപ്പം ഒളിച്ചോടിയത്.

മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്, തുടർന്ന് വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാര പ്രകാരം മൂന്നാം ദിനം സ്വവസതിയിൽ തിരിച്ചെത്തിയത്.

തുടർന്ന് വരന്റെ വീട്ടിൽ തിരിച്ചെത്തിയ യുവതിയെ ഇലക്ഷന്റെ ഫലപ്രഖ്യാപനം നടന്ന മേയ് 23 മുതൽ കാണാതെ ആവുകയായിരുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിലാണ്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് യുവതി വിനോദിനൊപ്പം പോയത്. അതേസമയം വിനോദ് വിവാഹത്തിനാണെന്നും അതിൽ രണ്ട് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ വിനോദിന്റെ കുടുംബത്തിനെ കുറച്ച് ദിവസമായി കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.