കെഎസ്ആർടിസി വളവ് വീശിയപ്പോൾ യാത്രക്കാരി താഴെ വീണു, വേഗത കുറക്കാൻ ആവശ്യം; തുടർന്ന് വെക്കേറ്റം, വീഡിയോ..!!

42

കെഎസ്ആർടിസി ബസുകളുടെ അമിത വേഗത എപ്പോഴും വാർത്തകൾ സൃഷ്ടിക്കാറുണ്ട്, ഒട്ടേറെ നന്മയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥർ ഇതുപോലെ ഉള്ള വിഷങ്ങളിലൂടെയാണ് നാണം കെടുന്നത്.

കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം ഇങ്ങനെ

കോട്ടയത്ത് നിന്നും കുമിളിക്ക് വന്ന കുമിളി ഡിപ്പോയുടെ ടൗൺ ടു ടൗൺ ബസ് അമിത വേഗത്തിൽ ആയിരുന്നു.

നല്ല വേഗതയിൽ വന്ന് വളവ് വീശിയെടുത്തപ്പോൾ മുമ്പിലത്തെ സീറ്റിലിരുന്ന ഒരു യാത്രക്കാരി സീറ്റിൽ നിന്നും പ്ലാറ്റ്ഫോമിൽ വീണു.

ആ യാത്രക്കാരി ഡ്രൈവറോട് വളവ് വരുമ്പോഴെങ്കിലും കുറച്ച് സ്പീഡ് കുറച്ചു കൂടെ എന്ന് ചോദിച്ചു. എന്നാൽ യാത്രക്കാരിയുടെ ആ ചോദ്യം ഡ്രൈവർക്ക് ഇഷ്ടമായില്ല.

തുടർന്ന് ബസ് നിർത്തിയ ഡ്രൈവർ, യാത്രക്കാരുമായി വാക്കേറ്റം ഉണ്ടാക്കി.

തുടർന്ന് കൂടുതൽ യാത്രക്കാർ വെക്കേറ്റം നടത്തുകയും മര്യാദക്ക് വണ്ടി ഓടിക്കാനും ഡ്രൈവറോട് ആവശ്യപ്പെട്ടു.

തുടർന്ന് വാഹനം ഓടിക്കാൻ കഴിയില്ല എന്നാണ് ഡ്രൈവർ യാത്രക്കാരോട് അറിയിച്ചത്.

https://youtu.be/yDLHXzZmR3E