പൂർണ്ണിമ ഇന്ദ്രജിത്ത് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു..!!

97

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടിള്ളൂ എങ്കിൽ കൂടിയും മലയാളികൾക്ക് ഇഷ്ടമുള്ള നടിമാരിൽ ഒരാൾ ആണ് പൂർണിമ. ഇന്ദ്രജിത്തിനു ഒപ്പമുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തിൽ നിന്നും വിട്ട്നിന്ന പൂർണ്ണിമ, പിന്നീട് ഫാഷൻ മേഖലയിൽ സജീവ സാന്നിധ്യം ആയിരുന്നു.

ഇപ്പോഴിതാ വീണ്ടും തിരിച്ചെത്തുകയാണ് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിൽ കൂടി. ചിത്രത്തിൽ ഇന്ദ്രജിത്തും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ടോവിനോ തോമസ്, കുഞ്ചക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രജിത്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, പാർവതി തിരുവോത്, രേവതി എന്നിവരും ചിത്രത്തിൽ ഉണ്ട്.

ചിത്രം ഈ വിഷുവിന് തീയറ്ററുകളിൽ എത്തും, നിപ വൈറസുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.