രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടി, ഹർത്താൽ ആയാലും ഞങ്ങൾ കട തുറക്കും; വ്യാപാരികൾ ഉറച്ച മനസ്സോടെ..!!

129

ഓരോ ഹർത്താൽ വരുമ്പോൾ വരുന്ന നഷ്ടങ്ങൾ 1000 കോടിയിൽ ഏറെയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിജെപി മാത്രം ഏഴിലേറെ ഹർത്താൽ നടത്തി. ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും നടത്തുന്ന ഹർത്താലിൽ പൊറുതി മുട്ടിയാ വ്യാപാരികൾ തങ്ങളുടെ നിലപാട് അറിയിക്കുക ആയിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് പുതിയ കൂട്ടയ്മക്ക് രൂപം നൽകി വ്യത്യസ്ത മേഖലയിൽ ഉള്ള വ്യാപരികളെ സമന്വയിപ്പിച്ച് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത്, ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി ആണ് ഹർത്താൽ ആയാലും എല്ലാ മേഖലയിൽ ഉള്ള വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ വ്യവസായികൾ തീരുമാനിച്ചത്.

അതുപോലെ തന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് ഒപ്പം ഹർത്താലുകളിൽ സ്വാകാര്യ ബസുകൾ ഓടിക്കുവാൻ ഉള്ള വഴികൾ ആലോചിക്കുകയാണ് ഈ കൂട്ടായ്മ. ഹർത്തലുകൾക്ക് തലവെച്ച് നഷ്ടങ്ങൾ ഉണ്ടാക്കേണ്ട എന്ന തീരുമാനത്തിൽ ആണ് എന്തായാലും വ്യാപരികൾ.

You might also like