ഞാൻ എന്റെ മകനെ പൊന്നുപോലെ നോക്കുമായിരുന്നു; വർക്കലയിൽ അമ്മയും കാമുകനും കൊന്ന കുട്ടിയുടെ അച്ഛൻ കരഞ്ഞുകൊണ്ട് പറയുന്നു..!!

68

രണ്ടുമാസം മുമ്പാണ് ഉത്തര കുട്ടിയുമായി റെജീഷിന് ഒപ്പം ഇറങ്ങിയ പോയത്, കുട്ടിയെ വിട്ട് കിട്ടാൻ അച്ഛൻ മനു ലാൽ പോലീസിൽ പരാതി നൽകിയിരുന്നു. ഈ
കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.

ഞാൻ അവനെ പൊന്നുപോലെ നോക്കുമായിരുന്നു, അവൾ മകനെ എപ്പോഴും ഉപദ്രവിക്കുമായിരുന്നു, മകൻ ഏകലവ്യന്റെ ശരീരത്തിൽ അവൾ ഉപദ്രവിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു, ആ മനസ്സ് തകർന്ന് പറയുന്നത് ഇങ്ങനെയാണ്.

മകന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്നു മനു ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് അന്വേഷണം ആരംഭിച്ചതും ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത് വന്നതും.

വർക്കലയിൽ കൊല്ലപ്പെട്ട രണ്ടര വയസ്സുകാരനെ ഉപദ്രവിച്ചത് അറുപത് ദിവസത്തിലേറെ. ക്രൂരമായ പീഡനങ്ങൾ ആണ് കുട്ടിയോട് നടത്തിയത് എന്നാണ് പോസ്റ്റുമോർട്ടം റിപോർട്ട് തെളിയിക്കുന്നത്. ക്രൂരമായ ഉപദ്രവത്തിൽ ചെറുകുടൽ തകർന്നിട്ടും കുട്ടിക്ക് ചികിൽസ നൽകാൻ അമ്മയും കാമുകനും തയ്യാറായില്ല.

വർക്കലയിൽ ഉത്തരയും കാമുകൻ റെജീഷും ചേർന്നാണ് രണ്ടര വയസ്സുള്ള ഏകലവ്യനെ ക്രൂരമായ പീഡിപ്പിച്ചത്, വേണ്ടത്ര ചികിൽസ നൽകാത്തത് മൂലമാണ് കുട്ടി ശനിയാഴ്ച മരിച്ചത്. ആദ്യ ഭർത്താവുമായി വേര്പിരിഞ്ഞത് മുതൽ ഉത്തരയും കാമുകനും ഈ വാടക വീട്ടിൽ കഴിയുന്നത്, വാടക വീട്ടിൽ എത്തിയത് മുതൽ ആദ്യ ഭർത്താവ് മനുരാജിനോടുള്ള ദേഷ്യം കുട്ടിയെ പുറത്ത് വടികൊണ്ട് അടിച്ചും തല്ലിയും തീർക്കുകയായിരുന്നു.

കുട്ടിയെ തലയിൽ പിടിച്ചു നിലത്തും ഭിത്തിയിലും അടിക്കുകയും ക്രൂരമായി തല്ലുകയും അവശ നിലയിൽ ആയ കുട്ടിയെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കുട്ടിക്ക് വയർ ഇളക്കം ആന്നെന്നാണ് ആശുപത്രിയിൽ ധരിപ്പിച്ചത്, എന്നാൽ മലത്തോടൊപ്പം പഴുപ്പ് കൂടി വരുന്നത് കണ്ടപ്പോൾ കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ട് പോകാൻ നിർദ്ദേശം നൽകി എങ്കിലും ഇരുവരും കുട്ടിയെ വീട്ടിലേക്ക് കൊണ്ടു പോകുകയും ഗ്ലൂക്കോസ് വെള്ളം നൽകും ചെയ്തു, പിന്നീട് വൈകിട്ടോടെ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി എങ്കിലും കുട്ടി വഴി മദ്ധ്യേ മരിക്കുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്യലിൽ ആദ്യം കുട്ടി വീണ് പരിക്കേറ്റത് ആന്നെന്നാണ് പറഞ്ഞത് എങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നത് കൂടി സത്യങ്ങളുടെ ചുരുൾ അഴിയുകയായിരുന്നു.

You might also like